വീട്ടുമുറ്റത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു; 45 കാരനെ ട്രാൻ‌സ്ജെൻഡറുകൾ ആക്രമിച്ചെന്ന് പൊലീസ്

Published : May 06, 2023, 11:37 PM ISTUpdated : May 06, 2023, 11:39 PM IST
വീട്ടുമുറ്റത്ത് മദ്യപിച്ചത് ചോദ്യം ചെയ്തു; 45 കാരനെ ട്രാൻ‌സ്ജെൻഡറുകൾ ആക്രമിച്ചെന്ന് പൊലീസ്

Synopsis

ഇന്നലെ രാത്രി പത്തേകാലോടെയാണ് ആക്രമണം നടന്നത്. ഒലവക്കോട് പോസ്റ്റ് ഓഫീസിന് സമീപത്താണ് ശെന്തിൽകുമാറിൻ്റെ വീട്. രണ്ടു ട്രാൻസ്ൻജെഡറുകൾ ഇവിടെ വച്ച് മദ്യപിച്ചു. ഇതു ചോദ്യം ചെയ്തതോടെ ആയിരുന്നു ആക്രമണം എന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട്: ഒലവക്കോട് 45കാരനെ ട്രാന്‍സ്ജെൻഡർ കുത്തി പരിക്കേൽപ്പിച്ചെന്ന് പരാതി. വീടിന് മുന്നിൽവച്ച് ട്രാൻസ്ൻജെഡറുകൾ മദ്യപിച്ചത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനം. പരിക്കേറ്റ വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് 
സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഇന്നലെ രാത്രി പത്തേകാലോടെയാണ് ആക്രമണം നടന്നത്. ഒലവക്കോട് പോസ്റ്റ് ഓഫീസിന് സമീപത്താണ് ശെന്തിൽകുമാറിൻ്റെ വീട്. രണ്ടു ട്രാൻസ്ൻജെഡറുകൾ ഇവിടെ വച്ച് മദ്യപിച്ചു. ഇതു ചോദ്യം ചെയ്തതോടെ ആയിരുന്നു ആക്രമണം എന്നാണ് പൊലീസ് പറയുന്നത്. കയ്യിലുള്ള കത്തികൊണ്ട് ഒരു ട്രാൻസ്ൻജെഡർ ശെന്തിലിൻ്റെ കഴുത്തിൽ കുത്തി എന്നാണ് പ്രാഥമിക നിഗമനം. രക്തം വാര്‍ന്ന് റോഡില്‍ കിടക്കുകയായിരുന്ന ശെന്തിലിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. ആക്രമിച്ച ട്രാൻസ്ൻജെഡർ സംഭവത്തിന് പിന്നാലെ ഒളവിൽ പോയി. ഒപ്പമുള്ളയാളെ പാലക്കാട് ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിൽപോയ പ്രതിക്കായി തെരച്ചിൽ തുടങ്ങി.

Read Also: സ്വാതന്ത്ര്യദിനത്തിൽ 30 കോടി ലോട്ടറിയടിച്ചെന്ന് വ്യാജ മെസേജ്; കോട്ടയത്തെ വീട്ടമ്മയുടെ 81 ലക്ഷം തട്ടി, അറസ്റ്റ്

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ