
എറണാകുളം: പറവൂർ ചെറിയപ്പിള്ളിയിലെ വൃദ്ധൻറെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ മരിച്ച ജലാധരൻറെ മൂത്ത മകൻ രാഹുൽ ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിവയറ്റിനേറ്റ ചവിട്ടാണ് മരണകാരണമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് അറസ്റ്റ്.
വീട്ടിൽ അച്ഛനും മക്കളും മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച്ച വൈകിട്ടും സമാനമായ രീതിയിൽ വഴക്ക് ഉണ്ടായതിന് പിന്നാലെ ജലാധരന് ശരീരികാസ്വസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലയിടിച്ചു വീണാണ് അച്ഛൻ മരിച്ചതെന്നായിരുന്നു രാഹുൽ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാഹുൽ അറസ്റ്റിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam