പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: രേഖകളിലും ക്രമക്കേട്, ഗൂഢാലോചന സംശയിച്ച് പൊലീസ്

Published : Aug 29, 2020, 12:09 PM ISTUpdated : Aug 29, 2020, 12:56 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: രേഖകളിലും ക്രമക്കേട്, ഗൂഢാലോചന സംശയിച്ച് പൊലീസ്

Synopsis

നിക്ഷേപകര്‍ക്ക് നൽകിയ രേഖകളിലും ക്രമക്കേട് ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ

പത്തനംതിട്ട: പോപ്പുലര്‍ ഫിനാൻസ് തട്ടിപ്പിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. നിക്ഷേപകര്‍ക്ക് നൽകിയ രേഖകൾ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. സമീപകാലത്ത് പണം നിക്ഷേപിച്ചവർക്ക് നൽകിയത് വ്യത്യസ്ത സ്ഥാപനങ്ങളുടെ രേഖകളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് പോപ്പുലറിന്‍റെ തന്നെ പല സ്ഥാപനങ്ങളുടെ രസീതുകൾ കണ്ടെത്തിയത്. നിക്ഷേപകർക്ക് നൽകിയ രേഖകളും വ്യത്യസ്തമായ സ്ഥാപനങ്ങളുടെതാണ്. 

തുടര്‍ന്ന് വായിക്കാം: പോപ്പുലർ ഫിനാ‍ൻസ് സാമ്പത്തിക തട്ടിപ്പ്: പരാതിക്കാരുടെ എണ്ണം കൂടുന്നു; പ്രവർത്തനം വർഷങ്ങളായി കുത്തഴിഞ...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ് പോപ്പുലർ പ്രിസ്റ്റേഴ് പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി.

റോയി ഡാനിയലിന്‍റേയിം മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ . ഇവരുടെ വ്യവസായ സംരഭങ്ങളിലേക്ക് ഫിനാൻസിന്‍റെ നിക്ഷേപം വകമാറ്റിയിരുന്നു. റോയിയുടെ പെൺമക്കളുടെ ഭർത്താക്കൻമാരുടെ പേരിലുള്ള സ്ഥാപനങ്ങളിലെത്തും പണം മാറ്റിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.അതേ സമയം പണം നഷ്ടപ്പെട്ട നിക്ഷേപകരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രത്യക്ഷ സമരം തുടങ്ങി

ഇന്നലെ  ദില്ലി വിമാനത്താവളത്തിൽ  പിടിയിലായ റോയിയുടെ മക്കളും പോപ്പുലർ ഡയറക്ടർ ബോർഡ് അംഗങ്ങളുമായ റിനു മറിയം, റിയ ആൻ എന്നിവരവുമായി അന്വേഷണ സംഘം ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. റോയിയുടെ ഇളയ മകൾ റീബ ഓസ്ട്രേലിയയിലേക്ക് കടന്നെന്നാണ് സൂചന. റോയി ഡാനിയേലും ഭാര്യ പ്രഭയും ഇപ്പോഴും ഒളിവിലാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്