ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

Published : Jul 07, 2022, 06:56 PM ISTUpdated : Jul 07, 2022, 07:04 PM IST
ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; ക്ഷേത്ര പൂജാരി അറസ്റ്റിൽ

Synopsis

ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒൻപത്‌ വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്രം പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആറൻമുള സ്വദേശി വിബിനാണ് പിടിയിലായത്. വണ്ടിപ്പെരിയാർ വള്ളക്കടവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പൂജാരിയായി കഴിഞ്ഞ പതിനഞ്ചു ദിവസമായി ജോലി ചെയ്ത്‌ വരികയായിരുന്നു വിബിൻ. ക്ഷേത്രത്തിലെ പൂജാ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്ന മുറിയിലെത്തിച്ച് കുട്ടിയെ കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ് പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

കല്‍പകഞ്ചേരി : 16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോക്‌സോ കോടതി ശിക്ഷ വിധിച്ചു. കല്‍പകഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇരിങ്ങാവൂര്‍ ആശാരിപ്പടി പടിക്കപ്പറമ്പില്‍ മുഹമ്മദ് ബശീര്‍ മാനു (40) വിനെയാണ് വിവിധ വകുപ്പുകളിലായി 26 വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും തിരൂര്‍ ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് സി ആര്‍ ദിനേഷ് ആണ് ശിക്ഷ വിധിച്ചത്. പ്രതി സമാനമായ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ മാജിദ അബ്ദുല്‍ മജീദ്, ആഇഷ പി ജമാല്‍ എന്നിവര്‍ ഹാജരായി.

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. 14 ദിവസത്തേക്ക് റിമാന്‍റില്‍

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്