
ബെംഗളൂരു: ബെംഗളൂരുവിൽ 29കാരിലെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സംഭവത്തിലെ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞെന്നും അറസ്റ്റ് ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണെന്നും കമ്മീഷണർ ബി. ദയാനന്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവതി താമസിക്കുന്ന ഫ്ലാറ്റിൽ ഫ്രിഡ്ജിൽ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്. പ്രതി പുറത്തുനിന്നുള്ള ആളാണ്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ നൽകാൻ കഴിയില്ല. വിവരം പുറത്താകുന്നത് പ്രതിക്ക് സഹായകരമായേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ സ്വദേശിയാണ് കൊലക്ക് പിന്നിലെന്ന് സംശയിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 21നാണ് ബെംഗളൂരുവിലെ വിനായക നഗറിൽ താമസിക്കുന്ന വീട്ടിൽ ഫ്രിഡ്ജിൽ 29 കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം കഷ്ണങ്ങളാക്കി നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി അകന്ന് വാടക വീട്ടിൽ ഒറ്റക്കായിരുന്നു മഹാലക്ഷ്മി താമസിച്ചിരുന്നത്.
ശരീരഭാഗങ്ങൾ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകം ദിവസങ്ങൾക്ക് മുമ്പ് നടന്നതാകാമെന്നാണ് നിഗമനം. കടുത്ത ദുർഗന്ധത്തെ തുടർന്ന് വീട്ടുടമ നൽകിയ പരാതിയിലാണ് തിരച്ചിൽ നടത്തിയത്. കൊലപാതകം നടത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam