
ചെന്നൈ: 27 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുച്ചേരി കിറുമാമ്പക്കം പൊലീസാണ് 22കാരിയെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്നാണ് യുവതി പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച നാട്ടുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂർത്തിക്കുപ്പം പൊതുശ്മശാനത്തോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ കാൽ പുറത്തേക്ക് കണ്ട് നാട്ടുകാർ കുഴി മാന്തുകയായിരുന്നു. ചെന്നൈ കൊരട്ടൂർ സ്വദേശിയായ കുമരേശന്റെ ഭാര്യയാണ് പ്രതിയായ സംഗീത. ഇവർ കഴിഞ്ഞയിടയ്ക്കാണ് പുതുച്ചേരിയിലേക്ക് താമസത്തിനെത്തിയത്. പെൺകുഞ്ഞുണ്ടായതിന് കുമരേശൻ വഴക്കിടുക പതിവായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയുമാണ്.
ശനിയാഴ്ചയും ഇരുവരും തമ്മിൽ കുഞ്ഞിനെച്ചൊല്ലി വഴക്കിട്ടു. തുടർന്ന് നിയന്ത്രണം വിട്ട സംഗീത കുഞ്ഞിനെയുമെടുത്ത് മൂർത്തിക്കുപ്പത്തെത്തി ജീവനോടെ കുഴിച്ചിടുകയായിരുന്നു. സംഗീത കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച അറസ്റ്റിലായ സംഗീത ഇപ്പോൾ റിമാൻഡിലാണ്.
Read Also: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു, കാറുകാരൻ പരസ്യമായി അധിക്ഷേപിച്ചു; ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam