കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍; ക്വട്ടേഷൻ സംഘം പിടിയില്‍

Published : May 19, 2024, 06:29 PM IST
കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍; ക്വട്ടേഷൻ സംഘം പിടിയില്‍

Synopsis

നാലുപേരും വയനാട്ടിൽ എന്തിന് വന്നു എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 20നും 26നും ഇടയിൽ പ്രായമുള്ളവരാണ് നാലുപേരും

കല്‍പറ്റ: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് ലക്കിടിയിൽ വച്ച് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. 

മുളന്തുരുത്തി സ്വദേശി ജിത്തു ഷാജി, ചോറ്റാനിക്കര സ്വദേശി അലൻ ആന്റണി, പറവൂര്‍ സ്വദേശി ജിതിൻ സോമൻ, ആലുവ അമ്പാട്ടിൽ വീട്ടിൽ രോഹിത് രവി എന്നിവരാണ് പിടിയിലായ നാല് പേര്‍.

കൊലക്കുറ്റത്തിന് പുറമെ മോഷണം, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവർ. സംശയാസപ്ദമായ രീതിയിൽ ലക്കിടിയിയിൽ വച്ച്
കണ്ടതോടെയാണ് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുപേരും വയനാട്ടിൽ എന്തിന് വന്നു എന്നാണ് പൊലീസ് പരിശോധിക്കുന്നത്. 20നും 26നും ഇടയിൽ പ്രായമുള്ളവരാണ് നാലുപേരും. 

Also Read:- ആളുകളെ വിദേശത്തേക്ക് കടത്തി വൃക്ക കച്ചവടം; അവയവക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മദ്യപിച്ച് ഓട്ടോ ഓടിച്ചതിന് കേസ് എടുത്തു, പിന്നാലെ പൊലീസിന് നേരെ പാമ്പിനെ വീശി യുവാവ്, ചിതറിയോടി പൊലീസുകാർ
ജയിൽ അധികൃതർക്ക് നടുവിൽ തംപ്സ് അപ് മുദ്രയുമായി നിക്കോളാസ് മഡൂറോ ന്യൂയോർക്ക് ജയിലിൽ