
ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിൽ 28കാരനെ കാറിൽ തീപിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ സഞ്ജയ് യാദവാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ സ്വർണത്തിനായി സഞ്ജയിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നായ്ക്കളെ കെട്ടുന്ന തുടൽ ഉപയോഗിച്ചാണ് കൊലപാതകം. സംഭവത്തിൽ സുഹൃത്തുക്കളായ വിശാൽ രാജ്പുത്ത്, ജീത്ത് ചൗധരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് പേരും ബിയർ പാർട്ടി നടത്തിയതിന് ശേഷം സഞ്ജയ് യാദവിനെ വിശാലും ജീത്തും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികൾ സഞ്ജയിന്റെ ആഭരണങ്ങൾ കൊള്ളയടിക്കുകയും മൃതദേഹം എസ്‌യുവിയിൽ കയറ്റി കത്തിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. തിങ്കളാഴ്ച രാത്രി ദാദ്രിയിൽ വനമേഖലയിൽ നിന്നാണ് കത്തിനശിച്ച എസ്‌യുവി കണ്ടെത്തിയത്. പണവും ആഭരണങ്ങളും കൊള്ളയടിക്കാനാണ് യാദവിനെ കൊലപ്പെടുത്തിയതെന്ന് വിശാലും ജിത്തുവും ചോദ്യം ചെയ്യലിൽ പറഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം സഞ്ജയ് പ്രതികളെ കാണാനെത്തി.
Read More... വിൽപനയ്ക്ക് വച്ച സ്ഥലത്തിന്റെ ചിത്രമെടുത്ത ബ്രോക്കർമാർക്ക് മർദ്ദനം, ഷോക്കേൽപ്പിക്കൽ, സ്ഥല ഉടമകൾ അറസ്റ്റിൽ
തുടർന്ന് മൂവരും ബിയർ കഴിച്ചു. ഇതിനിടെ നായയെ കെട്ടുന്ന തുടൽ ഉപയോഗിച്ച് വിശാലും ജീത്തും യാദവിനെ ശ്വാസം മുട്ടിച്ച് ആഭരണങ്ങൾ കവർന്നു. തുടർന്ന് പ്രതികൾ മൃതദേഹം എസ്‌യുവിയുടെ പിൻസീറ്റിൽ ഇട്ട് പെട്രോളൊഴിച്ച് തീകൊളുത്തി. തീയിടുന്നതിനിടെ ജിതിന് നേരിയ പൊള്ളലേറ്റു. പ്രതിയിൽ നിന്ന് പണവും രണ്ട് സ്വർണ മോതിരങ്ങളും ഒരു ബ്രേസ്‌ലെറ്റും ഒരു സ്വർണ ചെയിനും പൊലീസ് കണ്ടെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ഡോഗ് കോളറും കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam