
ദില്ലി: പ്രണയം അവസാനിപ്പിക്കാൻ വിസമ്മതിച്ച സ്കൂൾ ടീച്ചറെ കൊലപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ അയോധ്യയിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപികയുമായി ബന്ധം പുലർത്തിയിരുന്ന പ്ലസ്ടു വിദ്യാർത്ഥിയെ ടീഷർട്ട് നോക്കിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയതെന്നാണ് ഡിഐജി എപി സിങ് പറഞ്ഞു. മുപ്പതുകാരിയായ വിവാഹിതയാണ് കൊല്ലപ്പെട്ട അധ്യാപിക. ടീച്ചറുമായുള്ള പ്രണയബന്ധം പുറത്തറിഞ്ഞാൽ ചീത്തപ്പേരുണ്ടാകുമെന്ന ഭയമാണ് കൌമാരക്കാരനെ ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.
ബന്ധം അവസാനിപ്പിക്കണമെന്ന് വിദ്യാർത്ഥി അധ്യാപികയോട് ആവശ്യപ്പെട്ടു. എന്നാൽ ബന്ധം തുടരണമെന്ന് അധ്യാപിക വാശി പിടിച്ചു. വിദ്യാർത്ഥി സഹപാഠികളായ പെൺകുട്ടികളോട് സംസാരിക്കുന്നത് പോലും അധ്യാപികയെ അസ്വസ്ഥയാക്കിയിരുന്നതായും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊലപാതക ദിവസം പ്രതി ഇവരുടെ വീട്ടിലേക്ക് ചെല്ലുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും ഇരുമ്പ് ദണ്ഡുകൊണ്ടാണ് പ്രതി അധ്യാപികയെ അടിച്ച് കൊന്നതതെന്നും പൊലീസ് അറിയിച്ചു.
Read more: ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് നുണ, സാധുകരിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി, ഷമീന അറസ്റ്റിലായത് ഇങ്ങനെ
വിദ്യാർത്ഥിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുപറയുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്ന് പൊലീസ് തെറ്റിദ്ധരിച്ചിരുന്നതായും പിന്നീട് നടത്തിയ അന്വേഷണത്തിനിടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് സ്റ്റേഷന് സമീപത്ത് താമസമുള്ള അധ്യാപികയുടെ വീട്ടിൽ നിന്ന് പണവും സ്വർണ്ണവുമടക്കമുള്ളവ നഷ്ടപ്പെട്ടിരുന്നു. ഇതും 17- കാരനായ വിദ്യാർത്ഥി കൈക്കലാക്കിയിരുന്നു. ഇതായിരുന്നു ആദ്യം മോഷണമാണ് കൊലപാതക കാരണമെന്ന് പൊലീസ് തെറ്റിദ്ധരിച്ചതിന് പിന്നിൽ ഇതായിരുന്നു കാരണമെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam