ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Published : Nov 08, 2024, 09:44 AM ISTUpdated : Nov 08, 2024, 09:47 AM IST
ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Synopsis

പ്രതികൾ ഉപേക്ഷിച്ച യുവതിയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ​ഗുരുതരമായി പരിക്കേറ്റിരുന്നു.

ദില്ലി: ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഇപ്പോഴും ദില്ലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മദ്യലഹരിയിലായിരുന്ന രണ്ട് പ്രതികൾ യുവതിയെ ഒറ്റക്ക് കണ്ടപ്പോൾ ബലാത്സം​ഗം ചെയ്യാൻ ​ഗൂഢാലോചന നടത്തി. യുവതിയെ ബലം പ്രയോഗിച്ച് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറും ക്രൂരകൃത്യത്തിൽ പങ്കുചേർന്നു. മൂവരും യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഓട്ടോയിൽ കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് തള്ളി. 

ഓട്ടോ ഡ്രൈവർ പ്രഭു മഹ്തോ (28), സ്ക്രാപ്പ് ഡീലർ, പ്രമോദ് ബാബു (32), മുഹമ്മദ് ഷംഷുൽ (29) എന്നിവരാണ് പിടിയിലായത്. ഇതിൽ ഷാഹുൽ യാചകനാണ്. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതാണ് പ്രതികളെ കണ്ടെത്തിയത്. കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. കുറ്റകൃത്യം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.  

പ്രതികൾ ഉപേക്ഷിച്ച യുവതിയെ ഒരു സംഘം ആശുപത്രിയിലെത്തിച്ചു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി യുവതി ഡോക്ടറോട് പറഞ്ഞു. സ്വകാര്യ ഭാഗങ്ങളിലടക്കം ​ഗുരുതരമായി പരിക്കേറ്റിരുന്നു. അന്വേഷണത്തിനൊടുവിൽ ഓട്ടോറിക്ഷ തിരിച്ചറിയാനും ഡ്രൈവർ മഹ്തോയെ പിടികൂടാനും പൊലീസിന് കഴിഞ്ഞു. പിന്നീട് പ്രമോദ്, ഷംസുൽ എന്നിവരും അറസ്റ്റിലായി.

മദ്യത്തിന് അടിമയായിരുന്നെന്ന് ചോദ്യം ചെയ്യലിൽ പ്രമോദ് പൊലീസിനോട് പറഞ്ഞു. പരിസരത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് ഇരിക്കുന്നത് ശ്രദ്ധിച്ചെന്നും ഈ സമയം മദ്യത്തിന് അടിമയായ ഷംഷുൽ എത്തിയെന്നും ഇയാൾ പറഞ്ഞു. പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതി ഇരുവരും ലൈംഗികമായി പീഡിപ്പിക്കാൻ തീരുമാനിച്ചു.

Read More... കാണാതായ ഡപ്യൂട്ടി തഹസിൽദാറുടെ ഫോൺ ഓൺ ആയി, ഭാര്യയുടെ കോൾ എടുത്തു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

ഇരുവരും ചേർന്ന് യുവതിയെ വിജനമായ സ്ഥലത്തേക്ക് ബലമായി വലിച്ചിഴച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർ മഹ്തോ സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്നു. ഇയാൾ യുവതിയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി ബലാത്സംഗം ചെയ്തു. തുടർന്ന് സരായ് കാലെ ഖാൻ്റെ അടുത്തേക്ക് കൊണ്ടുപോയി ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

Asianet News Live

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ