സംസ്ഥാനത്തേക്കുള്ള ലഹരി കടത്തിന്‍റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകളാണെന്ന് ഋഷിരാജ് സിങ്

By Web TeamFirst Published Apr 28, 2019, 1:39 AM IST
Highlights

സംസ്ഥാനത്തേക്കുള്ള ലഹരി കടത്തിന്‍റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകളാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. 

തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള ലഹരി കടത്തിന്‍റെ പ്രധാന മാര്‍ഗം ലക്ഷ്വറി ബസുകളാണെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഓപ്പറേറ്റര്‍മാര്‍ക്ക് ഇതില്‍ പങ്കില്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കുട്ടികള്‍ക്ക് ലഹരിമരുന്ന് വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായി നിയമം കര്‍ശനമാക്കാനുള്ള ശ്രമത്തിലാണ് എക്സൈസ് വകുപ്പ് ഇപ്പോള്‍. അതിനായി കര്‍ശനനിയമം കൊണ്ട് വരുമെന്ന്  ഋഷിരാജ് സിംഗ് പറഞ്ഞു. ജുവനൈല് ജസ്റ്റിസ് ആക്ട് കൂടി എക്സൈസില് ഉള്‍പ്പെടുത്താനാണ് നീക്കം.

മയക്കുമരുന്ന് ഗുളികകള്‍, എല്‍.എസ്.ഡി സ്റ്റാമ്പുകള്‍, എംഡിഎംഎ തുടങ്ങിയ സിന്തറ്റിക് ലഹരിമരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും കേരളത്തില്‍ വര്‍ധിക്കുന്നുണ്ട്. മൈസൂര്‍, മുംബൈ, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് ഇവയെത്തുന്നത്. അതിര്‍ത്തി കടന്ന് ഇവയെത്തുന്നത് തടയാന്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. 

click me!