കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

Published : Mar 20, 2023, 01:38 AM IST
കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസ്; പ്രതിഭാഗം വാദവും പൂര്‍ത്തിയായി, വിധി അടുത്ത മാസം ഉണ്ടായേക്കും

Synopsis

കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍

കാസർകോട്: പ്രമാദമായ കാസര്‍കോട്ടെ റിയാസ് മൗലവി കൊലക്കേസില്‍ പ്രതിഭാഗം വാദവും പൂര്‍ത്തിയായി. പ്രോസിക്യൂഷൻ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത മാസം പകുതിയോടെ കേസില്‍ വിധി ഉണ്ടായേക്കും.

കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി 2017 മാര്‍ച്ച് 20 ന് രാത്രിയാണ് കൊല്ലപ്പെട്ടത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ചൂരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള താമസ സ്ഥലത്ത് വച്ച് മൗലവിയെ വെട്ടിക്കൊല്ലുകയായിരുന്നു. യാതൊതു പ്രകോപനവും ഇല്ലാതെയായിരുന്നു കൊലപാതകം. വര്‍ഗീയ കലാപം ഉണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആറ് വര്‍ഷത്തിനിപ്പുറം കേസിലെ വാദം കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്ന് 97 പേരേയും പ്രതിഭാഗത്ത് നിന്ന് ഒരാളെയുമാണ് വിസ്തരിച്ചത്. ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ പ്രതികള്‍ക്കെതിരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളും ഇപ്പോള്‍ ജയിലിലാണ്. ജാമ്യാപേക്ഷയുമായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി തള്ളുകയായിരുന്നു.

Read Also: ഉത്സവത്തിനെന്ന് പറഞ്ഞ് പോയി; ആദിവാസി യുവാവ് തോട്ടിൽ മരിച്ച നിലയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിറന്ന് വീണ് മണിക്കൂറുകൾ മാത്രം, ഇൻക്യുബേറ്ററിൽ നവജാത ശിശു വെന്തുമരിച്ചു, മുഖത്തും നെഞ്ചിലും വയറിലും ഗുരുതര പൊള്ളൽ
പരീക്ഷയ്ക്ക് വൈകിയെത്തിയത് ചോദ്യം ചെയ്ത അധ്യാപികയെ തല്ലി വിദ്യാർത്ഥി; പന്ത്രണ്ടാം ക്ലാസുകാരൻ അറസ്റ്റിൽ