
കോട്ടയം: ഏറ്റുമാനൂരിൽ എടിഎം കുത്തിത്തുറന്ന സംഭവത്തിൽ (Robbery Attempt) ഒരാൾ കസ്റ്റഡിയിൽ. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. അന്യ സംസ്ഥാന തൊഴിലാളിയാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് പേരൂർ പുളിമൂട് കവലയിലെ എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം നടന്നത്. കമ്പിപ്പാര പോലുള്ള ഒരു ആയുധം ഉപയോഗിച്ചാണ് എടിഎം കുത്തിത്തുറന്നത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ടി ഷർട്ടും തൊപ്പിയും മസ്‌കും ധരിച്ച ആളാണ് കവർച്ച നടത്തുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്. ഇയാൾ ഒറ്റയ്ക്കണോ കവർച്ച നടത്തിയത് എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. എടിഎം തകർത്തെങ്കിലും പണമൊന്നും നഷ്ടപെട്ടില്ലെന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക പരിശോധനയിൽ നിന്ന് വ്യക്തമായത്. വിശദമായ പരിശോധന തുടരുകയാണ്. വിരലടയാള വിദഗ്ധർ എടിഎമ്മിൽ തെളിവെടുപ്പ് നടത്തി. എടിഎമ്മിന്റെ സുരക്ഷ സംബന്ധിച്ചും പരാതി ഉയരുകയാണ്. മോഷണശ്രമം നടന്നിട്ടും അപായ സിഗ്നൽ പൊലീസ് സ്റ്റേഷനിലും ബാങ്ക് അധികൃതരുടെ മൊബൈലിലേക്കും എതിയില്ലെന്നാണ് പരാതി. രാവിലെ നടക്കാൻ പോയവരാണ് എടിഎം തകർന്ന് കിടക്കുന്നത് പൊലീസിനേയും ബാങ്ക് മാനേജറേയും അറിയിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam