നരബലിയെന്ന് സംശയം: പൂജാരിയടക്കം മൂന്ന് പേർ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ

Published : Jul 16, 2019, 07:26 PM ISTUpdated : Jul 16, 2019, 07:29 PM IST
നരബലിയെന്ന് സംശയം: പൂജാരിയടക്കം മൂന്ന് പേർ ക്ഷേത്രത്തിനകത്ത് കൊല്ലപ്പെട്ട നിലയിൽ

Synopsis

രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ മൃതശരീരങ്ങൾ കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു

തിരുപ്പതി: ആന്ധ്രപ്രദേശിലെ അനന്ദപുർ ജില്ലയിൽ പൂജാരിയടക്കം മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നരബലിയാണെന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്.

അനന്തപുർ ജില്ലയിലെ തനകല്ലു മണ്ഡൽ എന്ന സ്ഥലത്തെ കോർത്തികോട ഗ്രാമത്തിലെ ശിവക്ഷേത്രത്തിലാണ് മൂന്ന് പേരുടെ മൃതശരീരം കണ്ടെത്തിയത്. ക്ഷേത്രത്തിലെ പൂജാരി 70 കാരനായ ശിവറാമി റെഡ്ഡി, സഹോദരി 75 കാരിയായ കെ കമലമ്മ, ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയ 70 കാരിയായ സത്യ ലക്ഷ്‌മിയമ്മ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് പേരുടെയും കഴുത്തറുത്ത നിലയിലാണ്. ഇവരുടെ രക്തം ക്ഷേത്ര വിഗ്രഹത്തിലും ചുറ്റുമുള്ള വിളക്കുകളിലുമെല്ലാം പൂശിയതായി കണ്ടെത്തി.

രാവിലെ ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ മൃതശരീരങ്ങൾ കണ്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അനന്തപുർ പൊലീസ് സൂപ്രണ്ട് സ്ഥലത്തെത്തി. നിധി തേടിയെത്തിയവർ നടത്തിയ നരബലിയാകാമെന്നും അഞ്ചോളം പേർ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും എസ്‌പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
പ്രവാസിയെ കൂട്ടാൻ വീട്ടുകാർ വിമാനത്താവളത്തിൽ, വാതിൽ അടയ്ക്കാതെ ഭിന്നശേഷിക്കാരനായ പിതാവ്, അളന്നുമുറിച്ചുള്ള മോഷണം, നഷ്ടമായത് 27 പവൻ