
കാസർകോട്: കളക്ടറുടെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടിൽ നിന്ന് വൻ ചന്ദന ശേഖരം പിടികൂടി. രണ്ടരക്കോടിയിലധികം വിലമതിക്കുന്ന എണ്ണൂറ് കിലോയിലധികം ചന്ദനമാണ് പിടികൂടിയത്.
നായന്മാർ മൂല സ്വദേശി അബ്ദുൾ ഖാദറിന്‍റെ വീട്ടിൽ കളക്ടർ ഡി സജിത് ബാബുവിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടിച്ചെടുത്തത്.
കളക്ടറെയും സംഘത്തെയും കണ്ട് അബ്ദുൾഖാദറടക്കം നാല് പേർ ഓടിരക്ഷപ്പെട്ടു. ചന്ദനക്കടത്തിന്‍റെ പ്രധാനകണ്ണിയാണ് അബ്ദുൾഖാദറെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam