പന്ത്രണ്ടുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപിക റിമാന്റില്‍

Published : May 23, 2020, 03:48 PM ISTUpdated : May 23, 2020, 04:07 PM IST
പന്ത്രണ്ടുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപിക റിമാന്റില്‍

Synopsis

സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്.  

കോഴിക്കോട്: പന്ത്രണ്ടുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത അധ്യാപികയെ റിമാന്റ് ചെയ്തു. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്നായിരുന്നു പരാതി. പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന്‍ അന്വേഷണത്തിന് ശേഷം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റു ചെയ്തത്.

സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്