പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ഹരിയാനയിൽ ആള്‍ദൈവത്തിനെതിരെ കേസ്

Published : Jan 29, 2020, 10:33 PM ISTUpdated : Jan 29, 2020, 10:34 PM IST
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; ഹരിയാനയിൽ ആള്‍ദൈവത്തിനെതിരെ കേസ്

Synopsis

പെണ്‍കുട്ടികള്‍ മൂന്നു ദിവസം മുമ്പ് ആശ്രമത്തില്‍ പോയിരുന്നതായും ബാബാ ലക്ഷാനന്ദ് തുടര്‍ച്ചയായി ഇവരെ ലൈംഗികമായി അക്രമിച്ചതായി പെണ്‍കുട്ടികള്‍ പറഞ്ഞതായും അന്വേ‌ഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഛണ്ഡിഗഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തുടര്‍ച്ചയായി ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ ആള്‍ ദൈവത്തിനെതിരെ കേസ്. ബാബാ ലക്ഷാനന്ദയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹരിയാനയിലെ പഞ്ച്കുള ടൗണിനടുത്ത് റായിപുരിലാണ് ഇയാളുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്. ‌

ഹിമാചല്‍പ്രദേശിലെ ബദ്ദി സ്വദേശികളായ പതിനാലും പതിനഞ്ചും വയസുള്ള പെണ്‍കുട്ടികളാണ് ചൂഷണത്തിന് ഇരയായത്. പെണ്‍കുട്ടികളും അവരുടെ അമ്മയും പൊലീസിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ആശ്രമത്തില്‍ സേവ ചെയ്യാന്‍ പോയതായിരുന്നു ഇവരെന്ന് അമ്മ പറയുന്നു. 

‌പെണ്‍കുട്ടികള്‍ മൂന്നു ദിവസം മുമ്പ് ആശ്രമത്തില്‍ പോയിരുന്നതായും ബാബാ ലക്ഷാനന്ദ് തുടര്‍ച്ചയായി ഇവരെ ലൈംഗികമായി അക്രമിച്ചതായി പെണ്‍കുട്ടികള്‍ പറഞ്ഞതായും അന്വേ‌ഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോക്‌സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമ പ്രകാരമാണ് ലക്ഷാനന്ദിനെതിരെ കേസെടുത്തിരിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോഷണക്കുറ്റം ആരോപിച്ച് പന്ത്രണ്ടുകാരന് ക്രൂര പീഡനം, വിദേശത്തേക്ക് കടന്ന് ബന്ധു, രക്ഷപ്പെട്ടത് കോഴിക്കോട് വിമാനത്താവളത്തിലൂടെ
ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം വീണ്ടും ലഹരിക്കടത്ത്, എംഡിഎംഎ കടത്തുക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു