കൊവിഡിന്റെ പേരിൽ ജാമ്യം കിട്ടിയ മാലപൊട്ടിക്കൽ കേസിലെ പ്രതി, ഇറങ്ങിയ ശേഷം തുടർച്ചയായി പൊട്ടിച്ചത് ഒമ്പത് മാലകൾ

By Web TeamFirst Published Aug 14, 2020, 7:07 PM IST
Highlights

 50 ചെയിൻ സ്നാച്ചിങ് കേസുകളുടെ പേരിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന ഷേഖിനെ കഴിഞ്ഞ മേയിലാണ് കൊവിഡിന്റെ രൂപത്തിൽ ഭാഗ്യം തേടിയെത്തിയത്. 

ധാരാവി : കഴിഞ്ഞ ദിവസം മുംബൈ പൊലീസിന്റെ പിടിയിലായ ബഡാ ഷെയ്ക്ക് എന്നറിയപ്പെടുന്ന സാജിദ് അബ്ദുൽ അസീസ് ഷേഖിന്റെ പേർക്ക് രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത് അമ്പതോളം മാലപൊട്ടിക്കൽ കേസുകളായിരുന്നു. ആ 50 ചെയിൻ സ്നാച്ചിങ് കേസുകളുടെ പേരിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന ഷേഖിനെ കഴിഞ്ഞ മേയിലാണ് കൊവിഡിന്റെ രൂപത്തിൽ ഭാഗ്യം തേടിയെത്തിയത്. കൊവിഡിന്റെ സവിശേഷ സാഹചര്യത്തിൽ ജയിലിലെ തിരക്ക് കുറക്കാൻ വേണ്ടിയാണ് ഷേഖിനെ മഹാരാഷ്ട്ര ജയിൽ വകുപ്പ് അധികൃതർ ജയിലിൽ നിന്ന് ജാമ്യത്തിൽ വിട്ടത്. 

എന്നാൽ, ഇറങ്ങിയ അന്നുതൊട്ട് ഇടയ്ക്കിടെ തന്റെ സ്ഥിരം പണി തുടർന്നു പോന്ന ഷേഖ് കഴിഞ്ഞ ദിവസം, താനെക്ക് അടുത്തുവെച്ച് ഒരു മാല പൊട്ടിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിൽ അകപ്പെട്ടത്. ദഹിസർ മുതൽ ബോറിവ്‌ലി വരെയുള്ള പൊലീസ് സ്റ്റേഷനുകളുടെ പരിധിക്കുള്ളിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന എട്ടു ചെയിൻ സ്നാച്ചിങ്ങുകൾക്ക് കൂടി ഷെയ്ഖ് ആണ് ഉത്തരവാദിയെന്ന് അയാളെ ചോദ്യം ചെയ്ത ശേഷം മുംബൈ പൊലീസ് അറിയിച്ചു. . 

click me!