ചോക്കലേറ്റ് കാണിച്ച് 7 വയസുകാരിയെ കൊണ്ടുപോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി; അയൽവാസി പിടിയിൽ, സംഭവം യുപിയിൽ

Published : Feb 11, 2024, 10:15 PM IST
ചോക്കലേറ്റ് കാണിച്ച് 7 വയസുകാരിയെ കൊണ്ടുപോയി, പീഡിപ്പിച്ച് കൊലപ്പെടുത്തി; അയൽവാസി പിടിയിൽ, സംഭവം യുപിയിൽ

Synopsis

ഡോഗ് സ്ക്വാഡുമായി സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസാണ് രാത്രിയോടെ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കടുക് പാടത്തിൽ നിന്നും കണ്ടെടുക്കുന്നത്. 

ലക്നൗ: ഉത്തർപ്രദേശിലെ ഇട്ടയിൽ 7 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അയൽവാസിയെ  പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം അടുത്തുള്ള കടുക് പാടത്ത് നിന്നാണ് കണ്ടെടുത്തത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുള്ള കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ച  വീട്ടുകാർ വൈകിട്ടോടെ അടുത്തുള്ള പൊലീസ് സ്റ്റേനില്‍  വിവരം അറിയിച്ചു.

ഡോഗ് സ്ക്വാഡുമായി സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസാണ് രാത്രിയോടെ കുട്ടിയുടെ മൃതദേഹം അടുത്തുള്ള കടുക് പാടത്തിൽ നിന്നും കണ്ടെടുക്കുന്നത്. അന്വേഷണത്തിൽ പീഡനത്തിന് ഇരയായ ശേഷമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ ജവഹർ ശർമ്മയെന്ന ആളെ  പൊലീസ് പിടികൂടുന്നത്. 

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ചോക്ലേറ്റ് കാണിച്ച് ഇയാള്‍ തട്ടിക്കൊണ്ട് പോയെന്നും പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും യുപി പൊലീസ് പറഞ്ഞു. പ്രതി സ്ഥിരമായി അശ്ലീലവീഡിയോകള്‍ക്ക് അടിമയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അറസ്റ്റിലായ ജവഹർ ശർമയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം