മുംബൈയിലെ ഹോട്ടൽ മുറിയിൽ ഏഴു വയസ്സുകാരി‌യെ മരിച്ച നിലയിൽ കണ്ടെത്തി

Published : May 30, 2022, 08:46 PM ISTUpdated : May 30, 2022, 09:22 PM IST
മുംബൈയിലെ ഹോട്ടൽ മുറിയിൽ ഏഴു വയസ്സുകാരി‌യെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്കൊപ്പമുണ്ടായിരുന്നയാൾ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തിൽ സൂചനയുണ്ട്.

മുംബൈ: മുംബൈയിൽ ഹോട്ടൽമുറിയിൽ ഏഴുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലെ മീരാ റോഡിലെ ഹോട്ടൽ മുറിയിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ അബോധാവാസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിയുടെ പിതാവും വിഷം കഴിച്ചതായി സംശയിക്കുന്നു. ഇയാളെ കണ്ടെത്തിയിട്ടില്ല. 

കൊച്ചിയിലെ പെട്രോൾ പമ്പിൽ ജീവനക്കാരനെ കത്തിമുനയിൽ നിർത്തി പണം കവര്‍ന്നു

വിഷം കഴിച്ച യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും അവർ കാഷിമീര പൊലീസിൽ അറിയിക്കുകയുമായിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടിലിൽ അനങ്ങാതെ കിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. ഹോട്ടലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്കൊപ്പമുണ്ടായിരുന്നയാൾ കുട്ടിയുടെ പിതാവാണെന്ന് പ്രാഥമികാന്വേഷണത്തിൽ സൂചനയുണ്ട്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടെ ദമ്പതികൾ തങ്ങളുടെ ഐഡന്റിറ്റി പ്രൂഫ് സമർപ്പിച്ചതിൽ നിന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. 

ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

റിയാദ്: ഹൃദ്രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എ.എൻ നഗർ പുളിക്കകടവ് സ്വദേശി കളത്തിൽ പറമ്പിൽ മുസ്തഫ (52) ആണ് റിയാദിൽ മരിച്ചത്. ദാറുൽ ശിഹ ആശുപത്രിയിൽ ഹൃദ്രോഗബാധിതനായി ചികിത്സയിലായിരുന്നു. 

33 വർഷമായി ഒലയിലെ ശെൽബ കോൺഡ്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. പരേതരായ ബാവ, റുക്കിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സുലൈഖ. മക്കൾ:  മുഹമ്മദ് ദിൽഷാൻ, ഷഹാന ഷെറിൻ. സഹോദരങ്ങൾ: അബ്ദുസലാം, റംല, സുലൈഖ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി വെൽഫെയർ വിംഗ് ചെയർമാൻ സിദീഖ് തുവൂരിന്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ