കൗമാരക്കാരനെ കാലുകള്‍ കൂട്ടിക്കെട്ടി തീകൊളുത്തി കൊന്നു

Published : Nov 25, 2019, 10:35 AM ISTUpdated : Nov 25, 2019, 10:36 AM IST
കൗമാരക്കാരനെ കാലുകള്‍ കൂട്ടിക്കെട്ടി തീകൊളുത്തി കൊന്നു

Synopsis

 പതിനേഴ്കാരനായ ജസ്പ്രീത് സിം​ഗിനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളിൽ ശനിയാഴ്ച രാത്രി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. 

പഞ്ചാബ്: പഞ്ചാബിലെ മാൻസ ജില്ലയിൽ‌ കൗമാരക്കാരനെ കാലുകൾ കൂട്ടിക്കെട്ടി ചുട്ടുകൊന്നു.  പതിനേഴ്കാരനായ ജസ്പ്രീത് സിം​ഗിനെയാണ് ആളൊഴിഞ്ഞ മില്ലിനുള്ളിൽ ശനിയാഴ്ച രാത്രി തീകൊളുത്തി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ ജഷാൻ സിം​ഗ്, ​ഗുർജിത് സിം​ഗ് എന്നിവരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വെളിപ്പെടുത്തി. ജസ്പ്രീതിന്റെ സഹോദരന്റെ ബന്ധുവാണ് ജഷാൻസിം​ഗ്. രണ്ടര വർഷം മുമ്പാണ് ജസ്പ്രീതിന്റെ മൂത്തസഹോദരൻ ജഷാൻസിം​ഗിന്റെ സഹോദരിയെ വിവാഹം ചെയ്തത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ലഹരിയുമായി പിടിയിലായ എട്ടുപേരെയും വിട്ടയച്ചു, അന്വേഷണം ക്രൂയിസ് പാർട്ടിയിലേക്ക്, വിദേശ ബന്ധം?
കാമുകന് വേണ്ടി പൊലീസുകാരനായ അച്ഛനെ മിൽക് ഷേയ്കിൽ വിഷം കലക്കി കൊന്നു, പ്രേമം പൊളിഞ്ഞു, 3 വർഷത്തിന് ശേഷം ക്രൂരത പുറത്തായി