സ്കൂളിലേക്ക് പോകുന്നതിനിടെ 15 കാരിക്കുനേരെ ബസിൽ ലൈംഗികാതിക്രമം; 48 വയസുകാരന്‍ അറസ്റ്റില്‍

Published : Sep 06, 2023, 04:38 PM ISTUpdated : Sep 06, 2023, 04:49 PM IST
സ്കൂളിലേക്ക് പോകുന്നതിനിടെ 15 കാരിക്കുനേരെ ബസിൽ ലൈംഗികാതിക്രമം; 48 വയസുകാരന്‍ അറസ്റ്റില്‍

Synopsis

സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ്‌ (48) പൊലീസിന്റെ പിടിയിലായത്.

പാലക്കാട്‌: പാലക്കാട്‌ 15 കാരിക്കുനേരെ സ്വകാര്യബസിൽ ലൈംഗികാതിക്രമം നടത്തിയ ബസ് ജീവനക്കാരനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി-എടപ്പാൾ റൂട്ടിൽ ഓടുന്ന സ്വകാര്യബസിലെ ജീവനക്കാരനായ മലപ്പുറം വട്ടംകുളം സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അബ്ദുൽ റസാഖാണ്‌ (48) പൊലീസിന്റെ പിടിയിലായത്. സ്കൂളിലേക്ക് ബസിൽ പോകുകയായിരുന്ന പതിനഞ്ചുകാരിയെ ഇയാൾ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. സ്കൂളിലെത്തിയ പെൺകുട്ടി അധ്യാപകരോട് പരാതിപ്പെടുകയായിരുന്നു. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിച്ചു. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേസമയം, കണ്ണൂർ തലശ്ശേരിയിൽ ജനറല്‍ ആശുപത്രിയിൽ ചികിത്സക്കെത്തിയ15 വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി. ആശുപത്രി ജീവനക്കാരനായ പിണറായി കാപ്പുമ്മൽ സ്വദേശി സി റമീസാണ് പിടിയിലായത്. ഇയാളെ ജീവനക്കാർ പിടികൂടി തലശ്ശേരി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Also Read: ഊഞ്ഞാലാടുന്നതിനിടെ 10 വയസ്സുകാരിക്ക് പീഡനം: 47കാരന് എട്ടുവർഷം കഠിനതടവ് 

ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ