തിരുവനന്തപുരത്ത് KSRTC ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; ഭർത്താവെത്തി, പ്രതിയെ പിടിച്ച് പൊലീസിലേൽപിച്ചു

Published : Sep 08, 2023, 11:45 PM IST
തിരുവനന്തപുരത്ത് KSRTC ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം; ഭർത്താവെത്തി, പ്രതിയെ പിടിച്ച് പൊലീസിലേൽപിച്ചു

Synopsis

തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് യുവതിയോട് അതിക്രമം കാണിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. പ്രതി പിടിയിലായി. പ്രമോദ് എന്നയാളാണ് പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. യുവാവ് കടന്നു പിടിച്ചത് യുവതി ഭർത്താവിനെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു. കാട്ടാക്കടയിൽ വച്ച് ഭർത്താവ് എത്തിയാണ് യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. 

രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് യുവാവ് യുവതിയോട് അതിക്രമം കാണിച്ചത്. രണ്ട് തവണ യുവാവ് യുവതിയുടെ ദേഹത്ത് സ്പർശിച്ചിരുന്നു. തുടർന്ന് യുവതി ഇയാളോട് കയർത്തു സംസാരിച്ചു. എന്നാൽ പിന്നീട് യുവതിയെ കടന്നു പിടിച്ചതോടെ ഭർത്താവിനെ വിളിച്ച് ഇവർ വിവരം അറിയിക്കുകയായിരുന്നു. ഭർത്താവ് കാട്ടാക്കട ബസ് സ്റ്റാന്റിൽ കാത്തു നിന്നതിന് ശേഷം ബസ് അവിടെ എത്തിയപ്പോൾ പ്രതിയെ പിടികൂടുകയായിരുന്നു. 

പ്രമോദ് എന്നാണ് തന്റെ പേരെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കെഎസ്ആർടിസി ജീവനക്കാരനാണ് എന്നാണ് ഇയാളുടെ മൊഴി. ഭർത്താവ് അറിയിച്ചതിനെ തുടർന്നാണ് കാട്ടാക്കട പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അക്രമം നടന്നത് മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ ഇയാളെ മലയിൻകീഴ് പൊലീസിന് കൈമാറുമെന്നാണ് കാട്ടാക്കട പൊലീസ് അറിയിച്ചിരിക്കുന്നത്. പൊലീസ് തുടർനടപടികളിലേക്ക്  കടന്നിരിക്കുകയാണെന്ന് അറിയിച്ചു. 

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈം​ഗികാതിക്രമം

വീടിന്റെ ടെറസില്‍ ഗ്രോ ബാഗ് സജ്ജീകരിച്ച് കഞ്ചാവ് കൃഷി; എക്സൈസ് സംഘമെത്തിയപ്പോള്‍ യുവാവ് ഓടിരക്ഷപ്പെട്ടു


 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ