ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പൊലീസ്

Published : May 23, 2023, 08:41 PM ISTUpdated : May 23, 2023, 08:48 PM IST
ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; ഫോട്ടോ പുറത്തുവിട്ട് റെയിൽവേ പൊലീസ്

Synopsis

തലശേരിയില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. 50 വയസ് തോന്നിക്കുന്ന ഇയാൾ നീലേശ്വരത്ത് ഇറങ്ങിയെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു.

കാസർകോട്: ട്രെയിന്‍ യാത്രയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ മധ്യവയസ്ക്കന്റെ ലൈംഗിക അതിക്രമമെന്ന് പരാതി. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ കാസർകോട് റെയിൽവേ പൊലീസ് പുറത്ത് വിട്ടു. 

ചെന്നൈ - മംഗളൂരു എക്സ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മംഗലാപുരത്തേക്ക് പോവുകയായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. തലശേരിയില്‍ നിന്നാണ് പ്രതി ട്രെയിനില്‍ കയറിയത്. 50 വയസ് തോന്നിക്കുന്ന ഇയാൾ നീലേശ്വരത്ത് ഇറങ്ങിയെന്ന് വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നു. സംഭവത്തില്‍ കാസര്‍കോട് റെയില്‍വേ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെക്കുറിച്ച് അറിയുന്നവർ വിവരം നൽകണമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

Also Read: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; പ്രതി പിടിയില്‍, കളിക്കുന്നതിനിടെ സംഭവിച്ച പിഴവെന്ന് മൊഴി

Also Read: ബസിലെ നഗ്നത പ്രദർശനം; പ്രതി സവാദ് മുമ്പും ഇങ്ങനെ പെരുമാറിയതായി ചിലർ അറിയിച്ചെന്ന് നന്ദിത

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ നഗ്നത പ്രദർശനം നടത്തിയ ആളെ യുവതി ചങ്കുറ്റത്തോടെ നേരിടുകയും കണ്ടക്ടറുടെ സഹായത്തോടെ പിടിച്ച് പൊലീസിലേൽപ്പിക്കുകയും ചെയ്ത വാർത്ത പുറത്ത് വന്നിരുന്നു. തൃശൂർ സ്വദേശി നന്ദിത ശങ്കരയാണ് ലൈംഗിക അതിക്രമം നടത്തിയ ആളെ വീഡിയോയിൽ പകർത്തി കണ്ടക്ടറുടെ സഹായത്തോടെ കീഴ്പെടുത്തി പൊലീസിൽ ഏൽപിച്ചത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി സവാദ് ഷാ റിമാൻഡിലാണ്. 

Also Read:  'നിങ്ങൾക്ക് പരാതിയുണ്ടോ...', ചോദ്യത്തിന് പിന്നാലെ സവാദിനെ പൂട്ടിയ പൂട്ട്; നന്ദിതക്കൊപ്പം കയ്യടി നേടി കണ്ടക്ടർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്