
കണ്ണൂർ: വിഷ്ണുപ്രിയയെ കഴുത്തറുക്കാൻ ശ്യാംജിത് ഉപയോഗിച്ച കത്തി ഇയാൾ തന്നെ സ്വന്തമായുണ്ടാക്കിയത്. പ്രതി തന്നെയാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. വിഷ്ണുപ്രിയയെ അടിക്കാനുപയോഗിച്ച ചുറ്റികയും കുത്താനുപയോഗിച്ച ഇരുമ്പിന്റെ കമ്പിയും കടയിൽ നിന്ന് വാങ്ങുകയായിരുന്നു.
കൊലക്ക് ശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച് പ്രതി അച്ഛൻ്റെ ഹോട്ടലിൽ പോയി ഭക്ഷണം വിളമ്പാൻ സഹായിച്ചു. ഇതിന് ശേഷമാണ് വീടിനടുത്ത് നിന്ന് ഇയാൾ പിടിയിലായത്. പൊലീസ് അന്വേഷണം വഴി തിരിച്ച് വിടാനും പ്രതി ശ്രമിച്ചു. ഇതിനായി ബാർബർ ഷോപ്പിൽ നിന്നും ഒരു കെട്ട് മുടിയെടുത്ത് ബാഗിലിട്ടു. ഡിഎൻഎ പരിശോധന നടത്തുമ്പോൾ പൊലീസിനെ കുഴക്കാനാണ് ഇത് ചെയ്തതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു.
ഇന്ന് രാവിലെ മാനന്തേരിയിൽ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ പ്രതി ഉപയോഗിച്ച ആയുധങ്ങളും മറ്റ് വസ്തുക്കളും കണ്ടെത്തി. വീടിനടുത്തെ കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, ചുറ്റിക, കത്തി എന്നിവയാണ് ഉണ്ടായത്.
ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ ഇന്ന് രാവിലെ 10 മണിക്ക് പോസ്റ്റ്മോർട്ടം പരിശോധനക്ക് വിധേയമാക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam