അഭയ കേസ്: ഫാ.തോമസ് കോട്ടൂരിനെതിരെ ശക്തമായ തെളിവുകളെന്ന് പ്രോസിക്യൂഷൻ

Published : Nov 21, 2020, 12:04 AM IST
അഭയ കേസ്: ഫാ.തോമസ് കോട്ടൂരിനെതിരെ ശക്തമായ തെളിവുകളെന്ന് പ്രോസിക്യൂഷൻ

Synopsis

പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നിലും ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

കൊച്ചി: സിസ്റ്റർ അഭയ കേസിൽ ഫാദർ തോമസ് കോട്ടൂർ കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുണ്ടെന്ന് കോടതിയിൽ പ്രോസിക്യൂഷൻ. സെഫിയും താനും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചതെന്നും, താനും ഒരു പച്ചയായ മനുഷ്യനാണെന്നും തെറ്റുപറ്റിയെന്നും ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയതായാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

പ്രതികൾ തമ്മിലുള്ള ബന്ധം പുറത്തറിയാതിരിക്കാൻ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നിലും ഫാ.കോട്ടൂരിന്റെ ക്രിമിനൽ ബുദ്ധിയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കേസിൽ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള പ്രോസിക്യൂഷൻ അന്തിമ വാദം സിബിഐ കോടതിയിൽ തിങ്കളാഴ്ചയും തുടരും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ശുദ്ധീകരിക്കാൻ കൂട്ടബലാത്സംഗം ചെയ്യിപ്പിച്ച് ഭർത്താവ്, 9 പേർ അറസ്റ്റിൽ
കൊച്ചിയെ ഞെട്ടിച്ച കൂട്ടബലാത്സം​ഗം: അമ്മു യുവതിയെ പീഡിപ്പിക്കുമ്പോൾ കാവൽനിന്ന് മറ്റുള്ളവ‍ർ; ഒളിവിലായിരുന്ന അമ്മുവും ജിതിനും വയനാട്ടിൽനിന്ന് പിടിയിൽ