വൈത്തിരിയിൽ ജോലിക്കെത്തിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഇടനിലക്കാരായ സ്ത്രീകൾ ഉൾപ്പടെ 6 പേർ അറസ്റ്റിൽ

Published : Oct 08, 2022, 11:58 PM ISTUpdated : Oct 09, 2022, 12:01 AM IST
വൈത്തിരിയിൽ ജോലിക്കെത്തിച്ച യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;  ഇടനിലക്കാരായ സ്ത്രീകൾ ഉൾപ്പടെ 6 പേർ അറസ്റ്റിൽ

Synopsis

തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.

വയനാട് : ജോലി വാഗ്ദാനം നൽകി വൈത്തിരിയിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ ആറ് പേ‍ര്‍ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിനിയുടെ പരാതിയിൽ ഇടനിലക്കാരായ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരെ വൈത്തിരി പൊലീസാണ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര സ്വദേശി  മുജീബ്, വടകര സ്വദേശി ഷാജഹാൻ,  തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര,  മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി  അനസുൽ ജമാൽ എന്നിവരാണ് പ്രതികൾ. പ്രതികളായ സ്ത്രീകൾ യുവതിയെ ജോലി വാഗ്ദാനം നൽകി വൈത്തിരിയിൽ എത്തിച്ചു. ഇതിനുശേഷം ഫ്ലാറ്റിലും ഹോം സ്റ്റേയിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൽപ്പറ്റ ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

സ്കൂൾ ബാത്ത്റൂമിൽ 11-കാരിയെ കൂട്ട ബലാത്സംഗം ചെയ്തു, പ്രിൻസിപ്പൽ വിവരം മറച്ചുവച്ചു, നോട്ടീസയച്ച് വനിതാ കമ്മീഷൻ

പെൺകുട്ടിയെ 'കാമുകൻ' ബലാത്സംഗം ചെയ്തു, കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ