
ഇടുക്കി: ഉടുമ്പൻചോലയിൽ ആറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന ആരോപണവുമായി കുടുംബം. സിഐടിയു പ്രവർത്തകനായ പ്രതിയെ രക്ഷിക്കാൻ പാർട്ടി ഇടപെടലുണ്ടെന്നും പണം വാങ്ങി കേസിൽ നിന്ന് പിൻമാറാൻ പൊലീസുകാർ പറഞ്ഞെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉടുമ്പൻചോലയിലെ സ്വകാര്യ എസ്റ്റേറ്റ് ലയത്തിൽ കഴിയുന്ന ആറ് വയസുകാരിയെ അയൽവാസിയായ 21കാരൻ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പണിക്ക് പോയിരുന്ന സമയത്ത് ഇയാൾ കുട്ടിയെ തന്റെ ലയത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വൈകീട്ട് ശാരീരിക അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ചോദിക്കാൻ ചെന്ന അച്ഛന്റെ കൈ ചുരുളിയെന്ന ഈ യുവാവും സുഹൃത്തുക്കളും ചേർന്ന് അടിച്ചൊടിക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തതത്. എന്നാൽ ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ല
അതേസമയം ആരോപണം കെട്ടിച്ചമച്ചതാണെന്നും പീഡനം നടന്നുവെന്ന് പറയുന്ന സമയം താൻ തമിഴ്നാട്ടിലായിരുന്നുവെന്നാണ് ചുരുളിയുടെ വിശദീകരണം. പ്രതിയുടെ ഈ വാദത്തിൽ ഫോണ്‍ ലെക്കേഷനടക്കം പരിശോധിച്ചുവരികയാണെന്നും കൂടുതൽ തെളിവ് കിട്ടിയശേഷമെ അറസ്റ്റ് നടപടികളിലേക്ക് കടക്കൂവെന്നാണ് ഉടുമ്പൻചോല പൊലീസ് പറയുന്നത്. എന്നാൽ കേസ് അട്ടിമറിക്കാൻ മന്ത്രി എംഎം മണിയുടെ ഓഫീസിൽ നിന്നടക്കം ഇടപെടൽ ഉണ്ടാവുന്നുണ്ടെന്ന ആരോപണവുമായി മഹിളാ മോർച്ചയും രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam