ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേൽപിച്ചു

Published : Oct 21, 2022, 09:25 AM ISTUpdated : Oct 21, 2022, 10:33 AM IST
ലഹരിവസ്തുക്കൾ വാങ്ങാൻ പണം നൽകിയില്ല; മകൻ അമ്മയുടെ കൈകള്‍ വെട്ടി പരിക്കേൽപിച്ചു

Synopsis

ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. പൊലീസെത്തി ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

കണ്ണൂർ: അമ്മയോട് മകന്റെ ക്രൂരത. ലഹരിക്കടിമയായ മകൻ അമ്മയുടെ കൈകൾ വെട്ടിപ്പരിക്കേൽപ്പിച്ചു. കണ്ണൂർ വടക്കെ പൊയിലൂരിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കയിൽ ജാനുവിനെയാണ് മകൻ നിഖിൽ രാജ് ആക്രമിച്ചത്. ലഹരിവസ്തുക്കൾ വാങ്ങാൻ പണം കൊടുക്കാത്തതിനാലായിരുന്നു ക്രൂരത. പൊലീസെത്തി ജാനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകന്‍ നിഖില്‍ ഒളിവിലാണ്. അമ്മ പരാതി നൽകാൻ തയ്യാറാകാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. ജാനുവിന്‍റെ രണ്ട് കൈയിലും വെട്ടേറ്റിട്ടുണ്ട്. പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊല്ലം കൊട്ടിയത്ത് വൃദ്ധയോട് മരുമകളുടെ ക്രൂരതയെക്കുറിച്ചുള്ള വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്.. തൃശൂ‍ർ പട്ടിക്കാട് സ്വദേശി നളിനിയെ മരുമകള്‍ പട്ടിണിക്കിട്ട് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നളിനിയുടെ രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിന്‍റെ കൃഷ്ണമണി തകർന്ന നിലയിലാണ്. നളിനിയുടെ ദേഹമാസകലം മർദ്ദനത്തിന്‍റെ പാടുകളുണ്ട്. കാലിലെ മുറിവ് വൃണമായി മാറിയിരിക്കുകയാണ്. ഭക്ഷണം കൊടുക്കാതെ മരുമകള്‍ നളിനിയെ മൃതപ്രായയാക്കി. നളിനിയെ ബന്ധുക്കൾ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ സഹോദരന്‍റെ പരാതിയിൽ നളിനിയുടെ മകനും മരുമകൾക്കും എതിരെ പൊലീസ് കേസെടുത്തു.

ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകനെ അച്ഛന്‍ തീ കൊളുത്തി കൊന്നത് തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലാണ്. ഭിന്നശേഷിക്കാരനായ സഹദിനെയാണ് അച്ഛൻ സുലൈമാൻ തീകൊളുത്തി കൊന്നത്. ഫഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ ഉമ്മ വീടിന് പുറത്ത് നിൽക്കുമ്പോഴാണ് തീകൊളുത്തിയത്.

അലർച്ച കേട്ട് ഓടിയെത്തിയ ഉമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു. ഉടൻതന്നെ അയൽവാസികളും ഉമ്മയും ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു. സഹദിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തീ കൊളുത്തിയശേഷം മുങ്ങിയ അച്ഛൻ സുലൈമാനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രെമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്