മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്നതിനെ ചൊല്ലി തർക്കം, കാസര്‍കോട് മകന്‍റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

Published : Apr 05, 2022, 03:53 PM ISTUpdated : Apr 05, 2022, 05:20 PM IST
മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്നതിനെ ചൊല്ലി തർക്കം, കാസര്‍കോട് മകന്‍റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

Synopsis

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ  കലാശിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

കാസര്‍കോട്: അഡൂര്‍ പാണ്ടിയില്‍ മകന്‍റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണ നായിക്കാണ് (56) മരിച്ചത്. മകന്‍ നരേന്ദ്രപ്രസാദിനെ പൊലീസിനെ കസ്റ്റഡിയില്‍ എടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇന്നലെ രാത്രി അഛനും മകനും തമ്മില്‍ വാക്കുതർക്കമുണ്ടായിരുന്നു ഇതിന്‍റെ തുര്‍ച്ചയായി ഇന്ന് പുലർച്ചെയും ഇരുവരും തമ്മിൽ തര്‍ക്കമുണ്ടായി. ഇതാണ്  കൊലപാതകത്തിൽ കലാശിച്ചത്. മദ്യപിച്ചെത്തുന്ന ബാലകൃഷ്ണ നായിക്ക് ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നും സൂചനയുണ്ട്.

അയൽക്കാരായ യുവാക്കളെ ഒരേ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത, കേസെടുത്ത് പൊലീസ്

കോഴിക്കോട്: അയൽവാസികളായ യുവാക്കളെ തുങ്ങി മരിച്ച നിലയിൽ (Suicide) കണ്ടെത്തി. നന്മണ്ട മരക്കാട്ട് മുക്ക്  മരക്കാട്ട് ചാലിൽ അഭിനന്ദ് (27) അയൽവാസി മരക്കാട്ട് വിജീഷ് (34)  എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച  പുലർച്ചെയാണ് സംഭവം. ആദ്യം അഭിനന്ദിനെ തറവാട് വീട്ടിലെ അടുക്കളയിലും പിന്നീട് വിജീഷിനെ  വീടിനു സമീപത്തെ വിറക്പുരയിലുമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീടിന് സമീപത്തുള്ള ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയതായിരുന്നു അഭിനന്ദ്.

കൊടുങ്ങലൂർ  ക്ഷേത്രത്തിൽ നിന്നും ഞായർ രാത്രി വൈകിട്ടാണ് വിജീഷ് വീട്ടിലെത്തിയത്. മൃതദേഹങ്ങൾ ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ  ബാലുശ്ശേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. 

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം