പാലക്കാട് മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു; കൊലപാതകം മദ്യലഹരിയില്‍, പ്രതി ഒളിവില്‍

Published : Mar 05, 2024, 10:37 PM IST
പാലക്കാട് മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊന്നു; കൊലപാതകം മദ്യലഹരിയില്‍, പ്രതി ഒളിവില്‍

Synopsis

ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് കൊലപ്പെട്ടത്. മകൻ സുഭാഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയില്‍ മകൻ അച്ഛനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചെർപ്പുളശ്ശേരി ചളവറയിലാണ് കൊലപാതകം നടന്നത്. ചളവറ ചിറയിൽ കോളനിയിൽ കറുപ്പൻ (73) ആണ് കൊലപ്പെട്ടത്. മകൻ സുഭാഷ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. രണ്ട് പേരും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മദ്യപിച്ചെത്തിയ മകൻ അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുഭാഷിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്