
കൊച്ചി: കാലടി മഞ്ഞപ്രയിൽ മധ്യവയസ്കനെ വെടി വച്ചു കൊലപ്പെടുത്തി. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്നയാളാണ് കൊലപ്പെടുത്തിയത്. പോളിയുടെ അച്ഛനെ കൊന്ന വ്യക്തിയാണ് മരിച്ച ജോസ്. കിലുക്കൻ ജോസ് എന്ന ഇരട്ട പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. മഞ്ഞപ്ര കോതായി പാലത്തിനു സമീപമായിരുന്നു കൊലപാതകം നടന്നത്. ഡബിൾ ബാരൽ ഗൺ ആണ് കൊലപാതകത്തിന് ഉപയോഗിച്ചത്. മുൻ സൈനികനാണ് കേസിലെ പ്രതിയായ പോളി. നിലവിൽ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇയാൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam