അബോധാവസ്ഥയില്‍ രോഗി അകത്ത്; ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫ് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പൂട്ടി

Published : Jun 22, 2019, 11:32 PM IST
അബോധാവസ്ഥയില്‍ രോഗി അകത്ത്; ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫ് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പൂട്ടി

Synopsis

രോഗികളുടെ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സോണിയ (30). എന്നാല്‍ ഉച്ചയോടെ ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫും ഒരു ഡോക്ടറും ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. 

മുസാഫര്‍നഗര്‍: അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ അവഗണിച്ച് ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫ് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് മുസാഫര്‍നഗറിലെ ഫലോദ ഗ്രാമത്തിലെ ഹെല്‍ത്ത് കെയര്‍ സെന്‍ററില്‍ ചികിത്സക്കായി സോണിയ എന്ന യുവതിയെ പ്രവേശിപ്പിച്ചത്.

രോഗികളുടെ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സോണിയ (30). എന്നാല്‍ ഉച്ചയോടെ ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫും ഒരു ഡോക്ടറും ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരികെ കിട്ടിയ യുവതി സഹായത്തിനായി നിലവിളിച്ചു. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ അധികൃതരെ അറിയിക്കുകയും യുവതിയെ ലോക്ക് തുറന്ന് പുറത്ത് ഇറക്കുകയുമായിരുന്നു.

 സംഭവവുമായി ബന്ധപ്പെട്ട സ്റ്റാഫുകള്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബി ഗെ ഒജ്ഹയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി
സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ