വയനാട്ടില്‍ ഇരട്ടക്കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത; 7 വയസുകാരിയുടെ കാലില്‍ ചട്ടുകം വച്ച് പൊള്ളിച്ചു

Published : Apr 01, 2023, 01:54 AM ISTUpdated : Apr 01, 2023, 02:00 AM IST
വയനാട്ടില്‍ ഇരട്ടക്കുട്ടികളോട് രണ്ടാനച്ഛന്റെ ക്രൂരത; 7 വയസുകാരിയുടെ കാലില്‍ ചട്ടുകം വച്ച് പൊള്ളിച്ചു

Synopsis

ഇരട്ട കുട്ടികളിൽ ഒരാളെയാണ് കൽപറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു

കല്‍പ്പറ്റ: വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത. കാലിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചു. പ്രതിയെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസുകാരിയുടെ വലതുകാലിലാണ് പൊള്ളലേൽപ്പിച്ചത്. ഇത് കണ്ട നാട്ടുകാർ ചൈൽഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരത കുട്ടി പുറത്ത് പറഞ്ഞത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കുട്ടിക്ക് നേരെ ക്രൂരത കാണിച്ചത്. ഇരട്ട കുട്ടികളിൽ ഒരാളെയാണ് കൽപറ്റ സ്വദേശിയായ വിഷ്ണു ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. രണ്ടാമത്തെ കുട്ടിയെയും ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. പൊള്ളലേറ്റ പെൺകുട്ടി കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെയും അമ്മയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ചൈൽഡ് ലൈനിന്റെ തീരുമാനം.

രാത്രി കുട്ടി കരയുന്നതിനാൽ ഉറങ്ങാൻ കഴിയുന്നില്ലെന്ന പേരില്‍ നാല് വയസുകാരനെ മടലുകൊണ്ട് മുഖത്തടിച്ച രണ്ടാനച്ഛനെ നേരത്തെ തൃശൂരില്‍ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം സ്വദേശി പ്രസാദാണ് അറസ്റ്റിലായത്. തെങ്ങിന്‍റെ മടല് കൊണ്ടാണ് പ്രതി കുട്ടിയുടെ മുഖത്തും ശരീരത്തും അടിച്ചത്. എടുത്ത് എറിയുകയും, കുട്ടിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുകയും ചെയ്തു.

മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മുമ്പും പ്രസാദ് കുട്ടിയെ മർദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം.കുട്ടിയുടെ ശരീരത്തിൽ പഴക്കമുള്ള  മുറിവുകൾ ഉള്ളതായാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. കുന്നംകുളം തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇരുപത്തിയൊമ്പതുകാരനായ പ്രസാദ്. മര്ദ്ദനമേറ്റ കുട്ടിയുടെ അമ്മയെ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ വിവാഹം ചെയ്തത്. 

തുടർച്ചയായി മൂന്ന് ദിവസം മര്‍ദ്ദനം, പൊള്ളലേൽപ്പിച്ചു; മൂന്ന് വയസുകാരനെ കൊന്നത് രണ്ടാനച്ഛന്റെ ക്രൂരത

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്