കോട്ടയത്ത് അധ്യാപകന്‍റെ ലൈംഗിക ചൂഷണം; സമാന പരാതി മുമ്പും, അധികൃതര്‍ പൂഴ്ത്തി

Published : Nov 29, 2019, 06:58 AM ISTUpdated : Dec 02, 2019, 10:49 PM IST
കോട്ടയത്ത് അധ്യാപകന്‍റെ ലൈംഗിക ചൂഷണം; സമാന പരാതി മുമ്പും, അധികൃതര്‍ പൂഴ്ത്തി

Synopsis

ഗുരുതര ആരോപണങ്ങളാണ് ഏറ്റുമാനൂരിലെ സര്‍ക്കാര്‍ റസിഡൻഷ്യല്‍ സ്കൂളില്‍ നിന്നും പുറത്ത് വരുന്നത്. 16 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായ ചൂഷണം ചെയ്തതിന് പോക്സോ കേസില്‍ അറസ്റ്റിലായ സംഗീത അധ്യാപകൻ ഒരു വര്‍ഷം മുൻപും സമാന ആരോപണം നേരിട്ടിരുന്നു

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിലെ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്തതിന് അറസ്റ്റിലായ അധ്യാപകനെതിരെ ഒരു വര്‍ഷം മുമ്പും സമാന പരാതി. പൊലീസില്‍ അറിയിക്കാതെ സ്കൂള്‍ അധികൃതര്‍ പരാതി പൂഴ്ത്തിയെന്നാണ് ആക്ഷേപം. കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുരുതര ആരോപണങ്ങളാണ് സ്കൂളില്‍ നിന്നും പുറത്ത് വരുന്നത്. 16 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായ ചൂഷണം ചെയ്തതിന് പോക്സോ കേസില്‍ അറസ്റ്റിലായ സംഗീത അധ്യാപകൻ ഒരു വര്‍ഷം മുൻപും സമാന ആരോപണം നേരിട്ടിരുന്നു. അന്നും നരേന്ദ്രബാബുവിനെതിരെയുള്ള പരാതികള്‍ പൊലീസില്‍ അറിയിക്കാതെ പ്രധാന അധ്യാപകനും സീനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് മുക്കി.

കഴി‍ഞ്ഞ മാസം പതിനാറാം തീയതിയാണ് 16 വിദ്യാര്‍ത്ഥികള്‍ സംഗീത അധ്യാപകൻ നരേന്ദ്രബാബുവിനെതിരെ രംഗത്ത് വന്നത്. ലൈംഗീക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കി. കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായില്ല.

രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്രബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രധാന അധ്യാപകനെതിരെയും സൂപ്രണ്ടിനെതിരെയും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ത്ഥിനികള്‍ പഠിപ്പ് അവസാനിപ്പിച്ച് സ്കൂള്‍ വിട്ട്പോയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ