ജോലി കിട്ടിയതിന് പിന്നാലെ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Published : Nov 01, 2020, 10:00 AM IST
ജോലി കിട്ടിയതിന് പിന്നാലെ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു

Synopsis

താന്‍ ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു. 

കന്യാകുമാരി:  ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടിയതിന് പിന്നാലെ കന്യാകുമാരി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. കന്യാകുമാരി സ്വദേശിയായ നവീന്‍ (32) ആണ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജോലി കിട്ടിയതിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഏറെ നാളായി ജോലി ലഭിക്കാത്തതില്‍ നിരാശനായിരുന്നു നവീന്‍. 

താന്‍ ആഗ്രഹിച്ച പോലെ ജോലി ലഭിച്ചാല്‍ തന്റെ ജീവന്‍ ദൈവത്തിനായി സമര്‍പ്പിക്കാമെന്ന് ഇയാള്‍ നേര്‍ച്ച നല്‍കിയിരുന്നു. വൈകാതെ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ബ്രാഞ്ചില്‍ യുവാവിന് ജോലി കിട്ടി.

ജോലി കിട്ടിയതില്‍ സന്തോഷവാനായിരുന്നുവെങ്കിലും ദൈവത്തിന് നല്‍കിയ വാക്ക് പാലിക്കുന്നതിനായി യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ജോലി നേടി 15 ദിവസങ്ങള്‍ക്ക് ശേഷം ട്രെയിന് മുന്നില്‍ ചാടിയാണ് ഇയാള്‍ ജീവനൊടുക്കിയത്. 

ജോലി ലഭിക്കുകയാണെങ്കില്‍ താന്‍ ദൈവത്തിനൊപ്പം ഒപ്പമുണ്ടാകുമെന്ന് നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണെന്ന് യുവാവ് തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ നാഗര്‍കോവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'സ്വകാര്യദൃശ്യം കാണിച്ച് ഭീഷണി, സ്വത്ത് തട്ടിയെടുക്കാനും മതംമാറ്റാനും ശ്രമം'; ​എൻജിനീയറും കുടുംബവും പുഴയിൽ ചാടി മരിച്ചു; പേരമകന്റെ കോച്ച് അറസ്റ്റിൽ
തിരുവനന്തപുരത്ത് പ്രിയദർശനി ബസുകൾക്ക് നേരെ കല്ലേറ്