
മലപ്പുറം: വണ്ടൂരിൽ അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുക്കുകയും ചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫ് (29)ആണ് പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
കഴിഞ്ഞ മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ ശുചിമുറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകന്‍ കുട്ടിയെ കയറിപിടിച്ചത്. കുട്ടിയെ കയറിപ്പിടിച്ച ശേഷം പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് അഞ്ചാം ക്ലാസുകാരിയെ വലിച്ചിഴക്കുകയായിരുന്നു. നിലവിളിച്ചതോടെ അധ്യാപകന്‍ കുട്ടിയെ വിട്ടയച്ചു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. അധ്യാപകന്‍റെ ഭീഷണിയില്‍ തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി സ്‌ക്കൂളിൽ പോയിരുന്നില്ല.
തുടർന്ന് സ്‌ക്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രധാനധ്യാപകന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ വണ്ടൂര്‍ സി ഐ ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തന്ത്രപരമായി പ്രതിയെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പു ചുമത്തിയാണ് സഫാഫിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് മഞ്ചേരി കോടതിയിൽ ഹാജരാക്കി.
Read More : 19 കാരിയെ ബലാത്സംഗം ചെയ്തു, ചിത്രങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam