ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published : May 11, 2019, 06:54 PM ISTUpdated : May 11, 2019, 06:59 PM IST
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ മാന്നാര്‍ പന്നായി പാലത്തിന് സമീപം പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴു വാടി പൊതുശേരില്‍ സുജിത്തിന്റെ ഭാര്യതകഴി ഗവ: യുപി സ്കൂള്‍ അധ്യാപിക രജിത (39) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മാന്നാര്‍: കല്ലുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയെ മാന്നാര്‍ പന്നായി പാലത്തിന് സമീപം പമ്പയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ തഴക്കര വഴു വാടി പൊതുശേരില്‍ സുജിത്തിന്റെ ഭാര്യ തകഴി ഗവ: യുപി സ്കൂള്‍ അധ്യാപിക രജിത (39) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ചവറ കൊറ്റംകുളങ്ങര പ്ലാവിളയില്‍ ശിവരാമപിള്ള  സുഭദ്രാമ്മ ദമ്പതികളുടെ മകളാണ്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കായി എത്തിയ ഇവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നാലുമാസം പ്രായമുള്ള മകള്‍ക്ക് പാലു കൊടുത്ത ശേഷം എത്താമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ഉച്ചഭക്ഷണം നല്‍കാന്‍ ജീവനക്കാര്‍ എത്തിയപ്പോളും ഇവര്‍ തിരിച്ചെത്തിയില്ല.

ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ മാന്നാര്‍ പന്നായി ടവര്‍ ലൊക്കേഷന്‍ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ശനിയാഴ്ച ഉച്ചയോടെ പമ്പയാറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ
കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ