കോടാലി കൊണ്ട് വെട്ടുമെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി അധ്യാപകന്‍; പ്രതിഷേധം ശക്തം

By Web TeamFirst Published Jul 2, 2019, 9:09 PM IST
Highlights

പത്തുവയസ്സുകാരനായ വിദ്യാര്‍ത്ഥിയെ കോടാലി കൊണ്ട് വെട്ടുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ശ്രീനഗര്‍: കോടാലി കൊണ്ട് വെട്ടുമെന്ന് വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി അധ്യാപകന്‍. ഭീഷണിപ്പെടുത്തുന്ന  വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ അധ്യാപകനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയിലാണ് സംഭവം. പത്തുവയസ്സുകാരനായ വിദ്യാര്‍ത്ഥിയെ കോടാലി കൊണ്ട് വെട്ടുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോടാലി കയ്യില്‍ പിടിച്ച് ഭീഷണി മുഴക്കുന്ന അധ്യാപകനെയും പേടിച്ച് കരയുന്ന കുട്ടിയെയും വീഡിയോയില്‍ കാണാം.

എന്നാല്‍ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നിലെ കാരണം വ്യക്തമല്ല. വീഡിയോ പ്രചരിച്ചതോടെ പ്രദേശവാസികളടക്കം നിരവധി ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. 

click me!