
മെഹബൂബ്‍നഗര്‍: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് 14 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തെലങ്കാനയിലെ മെഹബൂബ്‍നഗര്‍ ജില്ലയിലെ ടണ്ട എന്ന സ്ഥലത്താണ് സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ജഡ്ചര്‍ല പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി 28 കാരനായ യെംഗു നവീന്‍ റെഡ്ഡി എന്ന യുവാവിനൊപ്പമുള്ളതായി പൊലീസ് കണ്ടെത്തി. ഇയാള്‍ വീല്‍ അലൈന്‍മെന്‍റ് സ്ഫാപനത്തിന്‍റെ ഉടമയാണ്.
ബുധനാഴ്ച പുലര്‍ച്ചെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് യുവാവ് സമ്മതിച്ചത്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും സുഹൃത്തുക്കളായത്. പിന്നീട് ഫോണ്‍ നമ്പര്‍ കൈമാറി. നിത്യേനയുള്ള ഫോണ്‍ ബന്ധം വഴി ഇരുവരും സൗഹൃദം സ്ഥാപിച്ചു. യുവാവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്.
കാണാതായ ദിവസം യുവാവ് പെണ്‍കുട്ടിയെ, അവളുടെ വീടിന് ഒരുകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വിസ്സമ്മതിച്ചതിനെ തുടര്‍ന്ന് കല്ലുകൊണ്ട് മര്‍ദ്ദിച്ച് അബോധവസ്ഥയിലാക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം വന്നപ്പോല്‍ വീട്ടുകാരെ അറിയിക്കുമെന്ന് പെണ്‍കുട്ടി അറിയിച്ചു. തുടര്‍ന്ന് കല്ലുകൊണ്ട് തലക്കടിച്ച് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam