പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം പോയ വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍വച്ച് കൂട്ട ബലാത്സംഗം ചെയ്തു

By Web TeamFirst Published Dec 1, 2019, 1:37 PM IST
Highlights

കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ തല്ലി വീഴിത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക്  പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിനൊപ്പം പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിരയാക്കി. കോയമ്പത്തൂരിലെ പാര്‍ക്കില്‍ വച്ചാണ് ആറ് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

പിറന്നാള്‍ ആഘോഷത്തിനായി സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയതായിരുന്നു പെണ്‍കുട്ടി. ആഘോഷത്തിന് ശേഷം രാത്രി ഒന്‍പത് മണിയോടെ വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴാണ് ആറംഗ സംഘം ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ തല്ലി വീഴിത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക്  പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പാര്‍ക്കിലെ കുറ്റിക്കാട്ടിലേക്ക്  പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഒടുവില്‍ പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സംഘം കടന്നു. പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. രണ്ട് പേര്‍ക്കായി അന്വേഷണം നടക്കുകയാണ്. 

click me!