'മകളെ പ്രേമിക്കരുത്, ബന്ധം സമ്മതിക്കില്ല'; എതിർത്ത അച്ഛനെ കൗമാരക്കാരൻ നടുറോഡിൽ കുത്തിക്കൊന്നു

Published : Jun 01, 2023, 09:58 PM IST
'മകളെ പ്രേമിക്കരുത്, ബന്ധം സമ്മതിക്കില്ല'; എതിർത്ത അച്ഛനെ കൗമാരക്കാരൻ നടുറോഡിൽ കുത്തിക്കൊന്നു

Synopsis

മകളുമായുള്ള ബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ശ്രീനഗർ: മകളുമായുള്ള പ്രണയബന്ധം എതിർത്തതിന് പെണ്‍കുട്ടിയുടെ അച്ഛനെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തി. ജമ്മു കാശ്മരീല്‍ ശ്രീനഗറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.  സ്രീനഗറിലെ ബറ്റാമാലൂ മേഖലയില്‍വെച്ചാണ് പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടി അജാസ് അഹമ്മദ് ഭട്ട് എന്നയാളെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊലപാതകം നടന്നത്.

മകളുമായുള്ള ബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിലാണ് കൊല നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയും കൊല്ലപ്പെട്ട അജാസ് അഹമ്മദിന്‍റെ മകളും പ്രായപൂർത്തിയാകാത്തവരാണ്. ഇരുവരും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഈ ബന്ധം അറിഞ്ഞ അന്ന് മുതൽ എതിര്‍ത്തിരുന്നു. യുവാവിനെ കാണുന്നതും അടുപ്പം പുലർത്തുന്നതിൽ നിന്നും പിതാവ് മകളെ വിലക്കി. ഇതോടെ കൌമാരക്കാരൻ പെണ്‍കുട്ടിയുടെ പിതാവിനോട് വൈരാഗ്യത്തിലായിരുന്നു.

ഇതിന് പിന്നാലെയാണ്  കൗമാരക്കാരൻ റോഡിൽ കാത്തിരുന്ന് പെണ്‍കുട്ടിയുടെ യുവാവിനെ കുത്തിയത്. ആള്‍ക്കൂട്ടത്തിൽ നിന്നും ഓടിയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകള്‍ക്കുള്ളിൽ പൊലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. 

തുടർന്ന് നടത്തിയ  അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലായത്. ഏകദേശം ഒരു വർഷത്തോളമായി പ്രതി കാമുകിയുടെ പിതാവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടത്തനായി കത്തി നേരത്തെ വാങ്ങി വച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നും ശ്രീനഗർ  പൊലീസ് സൂപ്രണ്ട് ഗൗരവ് സികർവാർ പറഞ്ഞു. 

Read More : വിവാഹ വാഗ്ദാനം; ഒരു പെൺകുട്ടിയെ ലോഡ്ജിലും ഒരാളെ ഊട്ടിയിലുമെത്തിച്ച് പീഡിപ്പിച്ചു, യുവാവിന് 30 വർഷം കഠിനതടവ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ