ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിക്കെതിരെ പീഡനശ്രമം: പൂജാരി അറസ്റ്റില്‍

Web Desk   | Asianet News
Published : Feb 16, 2020, 08:05 AM ISTUpdated : Feb 16, 2020, 11:58 AM IST
ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിക്കെതിരെ പീഡനശ്രമം: പൂജാരി അറസ്റ്റില്‍

Synopsis

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഒരാഴ്ച മുന്‍പാണ് അമ്മയ്ക്കൊപ്പം പരീക്ഷ പേടി മാറ്റാന്‍ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അമ്മയും ക്ഷേത്രത്തില്‍ എത്തിയത്. 

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍. പരീക്ഷ പേടിക്ക് പരിഹാരം തേടി ക്ഷേത്രത്തിലെത്തിയ പെണ്‍കുട്ടിയെയാണ് ക്ഷേത്രത്തിലെ വിശ്രമ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിക്കാന്‍ മണിയപ്പന്‍ എന്ന് അറിയപ്പെടുന്ന മണിസ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്ക് 55 വയസുണ്ട്. ഈഞ്ചക്കല്‍ സുബാഷ് നഗറിലുള്ള ക്ഷേത്രത്തില്‍ പൂജാരിയായ ഇയാള്‍ ബാലരാമപുരം പെരിങ്ങമല സ്വദേശിയാണ്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ഒരാഴ്ച മുന്‍പാണ് അമ്മയ്ക്കൊപ്പം പരീക്ഷ പേടി മാറ്റാന്‍ ആവശ്യമായ പൂജ വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയും അമ്മയും ക്ഷേത്രത്തില്‍ എത്തിയത്. എന്നാല്‍ തിരക്കായതിനാല്‍ നാല് ദിവസത്തിന് ശേഷം വരാന്‍ പൂജാരി നിര്‍ദേശിച്ചു. അത് അനുസരിച്ച് പൂജാരി പറഞ്ഞ ദിവസം പെണ്‍കുട്ടി ഒറ്റയ്ക്കാണ് ക്ഷേത്രത്തില്‍ എത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൂജ കഴിഞ്ഞ് ക്ഷേത്ര നട അടയ്ക്കും വരെ പൂജാരി മാറ്റി നിര്‍ത്തി.

ശേഷം ശ്രീകോവിലിന് പിന്നിലുള്ള ഇരുനില കെട്ടിടത്തിലേക്ക് കൊണ്ടുപോയി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. അവിടെ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാര്‍ ഫോര്‍ട്ട് പൊലീസില്‍ നല്‍കിയ പരാതി അനുസരിച്ച് പിന്നീട് പോക്സോ നിയമം ചുമത്തി മണിസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതി റിമാന്‍റ് ചെയ്തു.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ