പരാതി നൽകാനെത്തി, യുവതിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്തു

Published : Sep 27, 2023, 10:39 AM ISTUpdated : Sep 27, 2023, 12:49 PM IST
പരാതി നൽകാനെത്തി, യുവതിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബലാത്സം​ഗം ചെയ്തു

Synopsis

സംഭവത്തിൽ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥൻ ഒളിവിലാണ്. 

ലഖ്നൗ: ഉത്തർപ്രദേശിൽ  പ്രയാഗ് രാജില്‍ പരാതി നൽകാനെത്തിയ ദലിത് യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു. ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയായിരുന്നു പീഡനം. തന്നെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുവാക്കൾക്കെതിരായി പരാതി നൽകാനായി ജംഗായി പോലീസ് ഔട്ട്പോസ്റ്റിലെത്തിയതായിരുന്നു  യുവതി. ഔട്ട്പോസ്റ്റ് ചുമതലയുള്ള എസ് ഐ സുധീർ കുമാർ പാണ്ഡേ യുവാക്കളെ അറസ്റ്റ് ചെയ്യാൻ പോവുകയാണെന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി തുടർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സെപ്റ്റംബർ 21നാണ് സംഭവം. അന്വേഷണ വിധേയമായി ഉദ്ദ്യോഗസ്ഥനെ സസ്പൻഡ് ചെയ്തു.  ഇയാൾ ഒളിവിലാണ്. കേസിൽ അന്വേഷണം പുരോമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ലോറി കാറിലേക്ക് പാഞ്ഞുകയറി, കൈവരിയില്‍ ഇടിച്ചുനിന്നു, കാറിനുള്ളി‌ൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിച്ച് ഫയര്‍ഫോഴ്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
Read more Articles on
click me!

Recommended Stories

63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം
14കാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ; ഭാര്യയെ മര്‍ദിച്ചതിനും കേസെടുത്ത് പൊലീസ്