വിമുക്ത സൈനികന്റെ വീട്ടില്‍ മോഷണം; കവര്‍ന്നത് പട്ടുസാരിയും പണവും

Published : Nov 30, 2023, 04:07 PM IST
വിമുക്ത സൈനികന്റെ വീട്ടില്‍ മോഷണം; കവര്‍ന്നത് പട്ടുസാരിയും പണവും

Synopsis

മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു തുണി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി പളുകല്‍ പൊലീസ് അറിയിച്ചു. 

തിരുവനന്തപുരം: വെള്ളറടയില്‍ വിമുക്ത സൈനികന്റെ വീട് കുത്തി തുറന്ന് 15,000 രൂപയും പട്ടുസാരികളും കവര്‍ന്നതായി പരാതി. അതിര്‍ത്തി പ്രദേശമായ കാനത്ത്‌കോണം റോഡരികത്ത് വീട്ടില്‍ വിമുക്ത സൈനികന്‍ ഗോപിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഗോപിയും കുടുംബവും സമീപത്ത് താമസിക്കുന്ന മകന്റെ വീട്ടില്‍ രാത്രി കിടക്കാന്‍ പോയി രാവിലെ തിരികെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നതെന്ന് പൊലീസ് പറഞ്ഞു. 

മുന്‍വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത്. അലമാരയും മറ്റ് മുറികളിലെ കതകുകളും തകര്‍ത്ത നിലയിലാണ്. അലമാരയിലിരുന്ന 15,000 രൂപയും വിലപിടിപ്പുള്ള പട്ടുസാരികളും കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും തെളിവെടുപ്പ് നടത്തി. മോഷ്ടാവിന്റേതെന്നു കരുതുന്ന ഒരു തുണി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി പളുകല്‍ പൊലീസ് അറിയിച്ചു. 

വടകരയില്‍ ക്ഷേത്രങ്ങളില്‍ മോഷണം, ഭണ്ഡാരം കുത്തിത്തുറന്ന് കവര്‍ച്ച

കോഴിക്കോട്: വടകരയില്‍ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം. അറക്കിലാട് ശിവക്ഷേത്രത്തിലും കൂട്ടങ്ങാരം കുന്നംകുളങ്ങര ദേവി ക്ഷേത്രത്തിലുമാണ് കള്ളന്‍ കയറിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് ക്ഷേത്രങ്ങളിലെയും ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു.

അറക്കിലാട് ശിവക്ഷേത്രത്തില്‍ ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച് പണം കവര്‍ന്ന നിലയിലാണ്. രണ്ടു പേര്‍ പണം കവരാനെത്തിയ ദൃശ്യം സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സ്ഥലത്തെക്കുറിച്ച് നല്ല ധാരണയുള്ള ആളുകളാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഭണ്ഡാരം തുറന്ന് പണം തിട്ടപ്പെടുത്തേണ്ട സമയമായ ഘട്ടത്തിലാണ് മോഷണം നടന്നത്. കൂട്ടങ്ങാരം കുന്നംകുളങ്ങര ക്ഷേത്രത്തിലെ കാണിക്കയിടുന്ന പ്രധാനപ്പെട്ട ഭണ്ഡാരമാണ് കുത്തി തുറന്ന് പണം കവര്‍ന്നത്. ഇന്ന് ഭണ്ഡാരം തുറന്ന് പണം എണ്ണി തിട്ടപ്പെടുത്താന്‍ നിശ്ചയിച്ചിരിക്കെയാണ് മോഷണം നടന്നത്. രാവിലെ ക്ഷേത്രത്തില്‍ പാട്ടു വെയ്ക്കാന്‍ വന്നയാളാണ് സംഭവം ആദ്യം കണ്ടത്. ഇയാള്‍ ഉടന്‍ നമ്പൂതിരിയെ വിവരം അറിയിച്ചു. ഓഫീസിന്റെ പൂട്ട് തകര്‍ത്ത നിലയിലാണെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. രണ്ടിടങ്ങളിലും പൊലീസ് പരിശോധന നടത്തി. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

പെരുമഴയില്‍ മുങ്ങി ഓരോ തവണയും ലക്ഷങ്ങളുടെ നഷ്ടം, കുട്ടനാട് മോഡല്‍ വീടുയര്‍ത്തല്‍ തിരുവനന്തപുരത്തും 

 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം