
പത്തനംതിട്ട റാന്നി ഇടമുറിയിൽ വ്യാപക മോഷണം. പള്ളികൾ കുത്തിത്തുന്ന് പണം അപഹരിച്ച മോഷ്ടാക്കൾ വീടുകളിൽ ഇരുന്ന ഓട്ടുരുളി വരെ അടിച്ചുകൊണ്ടുപോയി.
നാട്ടുകാരിയായ ലൈലയുടെ വീട്ടിലെ ഓട്ടുരുളി അടച്ചുമാറ്റിയ കള്ളൻ ചായ്പ്പിൽ കിടന്ന കമ്പിപ്പാരയും കൈക്കലാക്കി. അത് ഉപയോഗിച്ച് ബാക്കി സ്ഥലങ്ങളിൽ മോഷണത്തിന് ഇറങ്ങിയെന്നാണ് റാന്നി പൊലീസ് കരുതുന്നത്. നേരെ പോയത് ഇടമുറി എബനേസർ മാർത്തോമ്മ പള്ളിയിലേക്ക്. കണ്ടതെല്ലാം വലിച്ചുവാരിയിട്ട് തപ്പി. ഒരു ചുക്കും കിട്ടിയില്ല. പക്ഷെ പള്ളിയിൽ നാശനഷ്ടമുണ്ടാക്കി.
തൊട്ടടുത്ത സെന്‍റ് ജോസഫ് കത്തോലിക്ക പള്ളിയിലാണ് പിന്നീട് കയറിയത്. കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. പൂട്ടുപൊളിക്കാൻ നല്ലതുപോലെ പ്രയാസപ്പെട്ടെന്ന് വ്യക്തമാണ്. മൂന്ന് മാസമായി വിശ്വാസികൾ വഞ്ചിയിലിട്ട നേർച്ചപ്പണം മോഷണം പോയിട്ടുണ്ട്. കള്ളന്മാരെ ഉടൻ പിടികൂടുമെന്നാണ് റാന്നി പൊലീസ് അറിയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam