കാസര്‍കോട്ട് ക്ഷേത്ര കവര്‍ച്ച: തിരുവാഭരണം അടക്കം മുപ്പത് പവൻ മോഷ്ടിച്ചു

Published : Jul 07, 2019, 02:38 PM IST
കാസര്‍കോട്ട് ക്ഷേത്ര കവര്‍ച്ച: തിരുവാഭരണം അടക്കം മുപ്പത് പവൻ മോഷ്ടിച്ചു

Synopsis

കലവറയുടെ പൂട്ട് തകര്‍ത്താണ് സ്വര്‍ണ്ണവും വെള്ളിയും അടക്കം വിലപിടിപ്പുള്ള ക്ഷേത്ര ആഭരണങ്ങൾ കവര്‍ന്നത്.

കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് പേരാലിൽ ചിർമ്മഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.  വിഗ്രഹത്തിൽ ചാര്‍ത്തുന്ന സ്വര്‍ണ്ണം അടക്കം തിരുവാഭരണങ്ങളും വെള്ളി ആഭരണങ്ങളും മോഷണം  പോയിട്ടുണ്ട്. കണക്കെടുത്തപ്പോൾ മുപ്പത് പവനോളം നഷ്ടമായിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കാൽകിലോ വെള്ളിയാഭരണങ്ങളും നഷ്ടമായിട്ടുണ്ട്. 

രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. പൊലീസ് അടക്കം സ്ഥലതത്തെത്തി പരിശോധന നടത്തി. കലവറയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. കലവറയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വിലപിടിപ്പുള്ള ആഭരണങ്ങൾക്കൊപ്പം കാലങ്ങൾ പഴക്കമുള്ള താളിയോല ഗ്രന്ധവും മോഷണം പോയിട്ടുണ്ട്. 

ക്ഷേത്ര ഭരണ സമിതി പരാതി നൽകിയതനുസരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ