മുത്തൂറ്റ് ശാഖയിൽ മോഷണം; 70 കിലോയോളം സ്വർണം കവർന്നെന്ന് പരാതി

By Web TeamFirst Published Dec 25, 2019, 5:46 AM IST
Highlights

കുളിമുറിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. ലോക്കറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് തകർത്ത നിലയിലാണ്. 

ബംഗളൂരു: മുത്തൂറ്റ് ഫിനാൻസിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയിൽ നിന്ന് 70 കിലോയോളം സ്വർണം മോഷണം പോയതായി പരാതി. ഞായറാഴ്ച രാത്രിയാണ് സംഭവം. കേസെടുത്ത പുലികേശി നഗർ പൊലീസ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനടക്കം മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. 

കുളിമുറിയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നു സംശയിക്കുന്നതായി പൊലീസ് പറയുന്നു. ലോക്കറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് തകർത്ത നിലയിലാണ്. സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

കഴിഞ്ഞ ദിവസം, ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലും കവര്‍ച്ച നടന്നിരുന്നു. മുത്തൂറ്റ് ശാഖ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ നിന്നും 55 കിലോ സ്വര്‍ണമാണ് അക്രമികൾ കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം. ബാങ്കിനുള്ളിൽ പ്രവേശിച്ച സംഘം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ്ണം കവരുകയായിരുന്നു. ഏഴ് പേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് അധികൃതർ പറയുന്നത്. 

click me!