കിടങ്ങൂരിൽ മോഷ്ടാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി

Web Desk   | Asianet News
Published : Aug 13, 2020, 12:04 AM IST
കിടങ്ങൂരിൽ മോഷ്ടാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി

Synopsis

ചൊവ്വാഴ്ച്ച പുലർച്ചെ വേങ്ങൂരിലെ ഒരു പലവ്യഞ്ചനക്കടയുടെ ഷട്ടർ കുത്തി തുറന്ന് കവർച്ച നടത്തുന്നതിനിടെയാണ് രണ്ട് പേർ നാട്ടുകാരുടെ പിടിയിലായത്. 

അങ്കമാലി: കിടങ്ങൂരിൽ മോഷ്ടാക്കളെ നാട്ടുകാർ കയ്യോടെ പിടികൂടി. പ്രദേശത്ത് മോഷണം തുടർക്കഥയായതോടെയാണ് കള്ളനെ പിടിക്കാൻ നാട്ടുകാർ തന്നെ രംഗത്തിറങ്ങിയത്. വേങ്ങൂരിലെ ഒരു സ്ഥാപനത്തിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ചൊവ്വാഴ്ച്ച പുലർച്ചെ വേങ്ങൂരിലെ ഒരു പലവ്യഞ്ചനക്കടയുടെ ഷട്ടർ കുത്തി തുറന്ന് കവർച്ച നടത്തുന്നതിനിടെയാണ് രണ്ട് പേർ നാട്ടുകാരുടെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി ബിജുരാജ്, കോതമംഗലം സ്വദേശി ബാലകൃഷ്ണൻ എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. 

അങ്കമാലിയിലെ ആളില്ലാതിരുന്ന വീട്ടിൽ നടന്ന മോഷണവും, വേങ്ങൂർ പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്നതും ഉൾപ്പടെ പ്രദേശത്ത് കവർച്ച സംഭവങ്ങൾ തുടർക്കഥയായതോടെയാണ് നാട്ടുകാർ നാടിൻറെ കാവൽ ഏറ്റെടുത്തത്.വേങ്ങൂരിലെ സ്വകാര്യ സ്ഥാപനത്തിനകത്തേക്ക് കള്ളന്മാർ കയറുന്നത് കണ്ട അയൽവാസി മറ്റ് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

പിടിയിലായ ബിജുരാജു, ബാലകൃഷണനും നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. ജയിലിൽ വച്ചാണ് ഇവർ പരിചയപ്പെടുന്നത്. ഒരേ സമയം പുറത്തിറങ്ങിയ ഇവർ ഒന്നിച്ചു മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. കവർച്ച നടത്താനായി ഉപയോഗിച്ച ആയുധങ്ങൾ ഇവരിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ
ആദ്യം മൂർഖൻ പാമ്പ്, വിജയിക്കാതെ വന്നപ്പോൾ മറ്റൊരു വിഷപാമ്പിനെയെത്തിച്ചു, അച്ഛനെ മക്കൾ കൊലപ്പെടുത്തിയതിങ്ങനെ, 6 പേർ അറസ്റ്റിൽ