തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസ്; ഒളിവിലായിരുന്ന കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ

By Web TeamFirst Published Dec 12, 2019, 2:37 PM IST
Highlights

ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു.

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വർണക്കടത്ത് കേസില്‍ ഒളിവിൽ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ അറസ്റ്റിൽ. സിബിഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേർന്ന് 750 കിലോ സ്വർണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിന്റെ കണ്ടെത്തൽ. രാജ്യത്ത് തന്നെ നടന്ന ഏറ്റവും വലിയ സ്വർണ കടത്തുകളിലൊന്നാണ് തിരുവനന്തപുരം വിമാത്താവളം വഴി നടന്നതെന്ന് ഡിആർഐ പറയുന്നു. 

click me!